Malayalam lyrics
വിജയം വിജയം സഖാക്കളേ വിജയ വിളംബര കാഹളം (വിജയം വിജയം....) - 2 ലല ലാല ലാല ലാല ലലലാ ചാട്ടവാറുകൾക്കെതിരെ ചാണക്യതന്ത്രത്തിനെതിരെ വീറോടെ പൊരുതി ജയിച്ചു വർഗ്ഗവീര്യം നമ്മെ നയിച്ചു (ചാട്ടവാറുകൾക്കെതിരെ....) ചോരയും ജീവനും നല്കി നേടിയ ജന്മാവകാശം - 2 തേർവാഴ്ച്ചയ്ക്കിരയാക്കില്ല ഞങ്ങൾ തേയിലക്കാടിന്റെ മക്കൾ ഞങ്ങൾ തേയിലക്കാടിന്റെ മക്കൾ (വിജയം വിജയം....) - 2 അന്ധകാരത്തിനെതിരെ അനീതി ഹസ്തത്തിനെതിരെ അലയടിച്ചലയടിച്ചുയരും അഗ്നിസാഗരം ഞങ്ങൾ (അന്ധകാരത്തിനെതിരെ....) ഇരമ്പിമറിയും തിരയിൽ ഇരുൾ തുരുത്തുകളലിയട്ടേ ഇടറിയ മാനം തെളിയട്ടേ ഇന്ദ്രധനുസ്സുകൾ പൂക്കട്ടേ - 2 ഇന്ദ്രധനുസ്സുകൾ പൂക്കട്ടേ - 3 (വിജയം വിജയം....) - 2
Song video
Song details
വർഷം: 1979
സംഗീതം: എം എസ് വിശ്വനാഥൻ
ഗാനരചന: ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
ഗായകർ: പി ജയചന്ദ്രൻ, അമ്പിളി രാജശേഖരൻ, ലീന പത്മനാഭൻ
അഭിനേതാക്കൾ: ബാലൻ കെ നായർ, പ്രേം നസീർ, റീന എം ജോൺ
വരികൾ: ജയലക്ഷ്മി രവി
Album: ഇന്ദ്രധനുസ്സു്
- Singer: പി ജയചന്ദ്രൻ
- Singer: അമ്പിളി രാജശേഖരൻ
- Singer: ലീന പത്മനാഭൻ
- Film / album: ഇന്ദ്രധനുസ്സു്
- Composer: എം എസ് വിശ്വനാഥൻ
- Lyricist: ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
- Actor: ബാലൻ കെ നായർ
- Actor: പ്രേം നസീർ
- Actor: റീന എം ജോൺ