Malayalam lyrics
പകൽവിളക്കണയുന്നു പടിഞ്ഞാറു രക്തം ചിതറുന്നു കറുത്ത വസ്ത്രവുമായ് കലിയുഗ രാത്രി തൻ കാവൽരാക്ഷസൻ അണയുന്നു സന്ധ്യേ ശാരദ സന്ധ്യേ നീയുമാ ചെന്തീച്ചുഴിയിൽ ഞെരിഞ്ഞമർന്നു വാസരസ്വർണ്ണരഥത്തെ അമർത്തിയ വാരിധി നിന്നെയും കവർന്നെടുത്തു (പകൽ) താരം ചിരിച്ചതും വഞ്ചനയിൽ മേഘം നിന്നതും പരിഹാസത്തിൽ വേദനതൻ അലയാഴിയിൽ മുങ്ങിയ ജീവനെയൊർത്തവർ പരിഹസിച്ചു (പകൽ)
Song details
വർഷം: 1973
സംഗീതം: എം കെ അർജ്ജുനൻ
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: പി ജയചന്ദ്രൻ
വർഗ്ഗീകരണം: ദുഃഖഗാനങ്ങൾ
വരികൾ: ശ്രീദേവി, സൂസി
Album: ഇതു മനുഷ്യനോ
- Singer: പി ജയചന്ദ്രൻ
- Film / album: ഇതു മനുഷ്യനോ
- Composer: എം കെ അർജ്ജുനൻ
- Lyricist: ശ്രീകുമാരൻ തമ്പി