Malayalam lyrics
പകൽക്കിളി ഒരുക്കിയ പവിഴമുത്തേ മഞ്ഞിലലിയാത്ത മകരസന്ധ്യേ (പകൽക്കിളി....) നിൻ വിരൽത്തുമ്പിലെ ചെഞ്ചായം പൂശി ഇന്ദ്രചാപ കലികയെ ഉണർത്തൂ പകൽക്കിളി ഒരുക്കിയ പവിഴമുത്തേ മഞ്ഞിലലിയാത്ത മകരസന്ധ്യേ മാകന്ദമഞ്ജരി പരിമളമൊഴുകും ഹേമന്തയാമിനിയിൽ ഹേമന്തയാമിനിയിൽ (മാകന്ദമഞ്ജരി....) എൻ ശരപഞ്ജരത്തിൽ ചിറകു വിടർത്തിയ പൈങ്കിളിപ്പെണ്ണല്ലോ ഇവൾ പൈങ്കിളിപ്പെണ്ണല്ലോ പകൽക്കിളി ഒരുക്കിയ പവിഴമുത്തേ മഞ്ഞിലലിയാത്ത മകരസന്ധ്യേ ആ....ആ...ആ.... ആമ്പൽപൊയ്കയിലെ അരയന്നപ്പിടയുടെ നാണം കവർന്നോളേ നാണം കവർന്നോളേ എൻ ചുടുചുംബനമോഹത്തിലലിഞ്ഞൊരു പൂന്തേൻ കണികയല്ലോ നീ പൂന്തേൻ കണികയല്ലോ (പകൽക്കിളി....)
Song video
Song details
വർഷം: 1979
സംഗീതം: എം എസ് വിശ്വനാഥൻ
ഗാനരചന: ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
ഗായകർ: പി ജയചന്ദ്രൻ
അഭിനേതാക്കൾ: പ്രേം നസീർ, ജയഭാരതി
വരികൾ: ജയലക്ഷ്മി രവി
Album: ഇന്ദ്രധനുസ്സു്
- Singer: പി ജയചന്ദ്രൻ
- Film / album: ഇന്ദ്രധനുസ്സു്
- Composer: എം എസ് വിശ്വനാഥൻ
- Lyricist: ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
- Actor: പ്രേം നസീർ
- Actor: ജയഭാരതി