Malayalam lyrics

അള്ളാ... അള്ളാ...
പടച്ചോന്റെ കയ്യിലെ പമ്പരം
പിരിവെട്ടും മനിസന്റെ നൊമ്പരം
കറങ്ങി വീണാലും ഖൽബിലവൻ കാണും
കൈനിറയെ കാശടിക്കും തന്തിരം
കൈനിറയെ കാശടിക്കും തന്തിരം
താനന്തം താനന്തം താന്താനനാ - 2
മഞ്ഞുമേയുന്ന കാടുകളിൽ പൊന്നുവിളയിക്കാൻ
ലാലലാ ലാലലാലാ...
മഞ്ഞുമേയുന്ന കാടുകളിൽ പൊന്നുവിളയിക്കാൻ
കിളുന്തുനുള്ളി കിളുന്തുനുള്ളി കൈകൾ തളർന്നോരേ
നമ്മുടെ കണ്ണീരൊപ്പാൻ സന്ധ്യകൾ
നെയ്യും ചുവന്നശീല ദൂരെ
ടുർ ർ ർ...
(പടച്ചോന്റെ....)
അള്ളാ...അള്ളാ....
ആ....ആ...ആ...
പട്ടിണി തീർത്ത പാടികളിൽ പതിച്ചുപോയവരേ
പിറന്ന തെറ്റിനു ജീവിതദുഃഖം പേറിയലഞ്ഞോരേ
നിങ്ങടെ ശബ്ദമുയർത്തെഴുന്നേല്ക്കും
നാളെയീ മണ്ണിന്റെ മാറിൽ
അള്ളാ.... അള്ളാ....
(പടച്ചോന്റെ.....)

Song video

Watch on YouTube

Song details

വർഷം: 1979

സംഗീതം: എം എസ്‌ വിശ്വനാഥൻ

ഗാനരചന: ചിറയിൻകീഴ്‌ രാമകൃഷ്ണൻ നായർ

ഗായകർ: ജോളി ഏബ്രഹാം, അമ്പിളി രാജശേഖരൻ, കോറസ്

അഭിനേതാക്കൾ: ബാലൻ കെ നായർ, കെ പി ഉമ്മർ, പ്രിയ (കർപ്പഗവല്ലി)

വിശദവിവരങ്ങൾ: സണ്ണി

വിഡിയോ: ഗാനസ്നേഹി

Album: ഇന്ദ്രധനുസ്സു്