Malayalam lyrics
ഈണം മണിവീണക്കമ്പികള്‍ മീട്ടും നാണം കരിനീലക്കണ്ണുകളില്‍ പൂക്കും രാഗരൂപവതി ലീലലോലവതി ആതിരക്കുളിരുമായ് ചാരെ നിറനിറനിറമായ് വാ വേഗം വേഗം വേഗം കരയില്‍ പുളകം പടരാന്‍ നീ പാടിവാ പ്രണയം വിരിയും നടനം നീയാടിവാ വരില്ലെ വരില്ലേ നീ മുന്നില് തരില്ലെ തരില്ലെ നീ എന്നില് വാ വാ വാ വന്നാലും നീ താ താ താ തന്നാലും നീ ചാരേ നിറനിറനിറമായ് വാ വേഗം വേഗം.......... ഹൃദയം നിറയും മധുരം നീ തൂകിവാ അരികില്‍ അഴകിന്‍ സഖിയായ് പൂചൂടിവാ ഒഴുകിയൊഴുകിയെന്‍ മണ്ണിലെ തഴുകിത്തഴുകിത്തഴുകിയെന്‍ മണ്ണിലെ പൂ പൂ പൂ പൂവായിവാ തേന്‍ തേന്‍ തേന്‍ തേന്‍ തൂകിവാ ചാരേ നിറനിറനിറമായ് വാ വേഗം വേഗം..........
Song video
Song details
വർഷം: 1984
സംഗീതം: ശ്യാം
ഗാനരചന: ചുനക്കര രാമൻകുട്ടി
ഗായകർ: കെ ജെ യേശുദാസ്, കോറസ്
വിശദവിവരങ്ങൾ: ജയ
Album: ഇതാ ഇന്നു മുതൽ
- Singer: കെ ജെ യേശുദാസ്
- Singer: കോറസ്
- Film / album: ഇതാ ഇന്നു മുതൽ
- Composer: ശ്യാം
- Lyricist: ചുനക്കര രാമൻകുട്ടി