Malayalam lyrics

അങ്ങേക്കുന്നിങ്ങേക്കുന്നാനവരമ്പത്തും
കൊന്നപ്പൂ ചൂടുന്ന കാവിലിറമ്പത്തും
കരളില്‍ കുളിരായ് വിരുന്നുവന്നു
തത്തിക്കൊത്തി പറക്കുന്ന തത്തമ്മപ്പെണ്ണേ
കിളികിളിയേ വാ കിളിയേവാ പൈങ്കിളിയേ വാ
കദളീവനത്തില്‍ പോയിരുന്ന്
കവിതകള്‍ പാടി നടന്നിരുന്നു
പീലിനീര്‍ത്തി മയിലാടിവന്നു
താളമിട്ടു ചൂളമിട്ടു ഓടിനടന്നു
കിളികിളിയേ വാ കിളിയേവാ പൈങ്കിളിയേ വാ
ഗന്ധര്‍വന്‍ കാട്ടില്‍ പോയിരുന്നു
സുന്ദരിമാനിനെ കണ്ടിരുന്നു
കാട്ടുചോല പാട്ടുപാടി വന്നു
പൂവിറുക്കാന്‍ തേരിറങ്ങി കാട്ടില്‍ വന്നു

Song video

Watch on YouTube

Song details

വർഷം: 1985

സംഗീതം: എം ജി രാധാകൃഷ്ണൻ

ഗാനരചന: ചുനക്കര രാമൻകുട്ടി

ഗായകർ: എം ജി ശ്രീകുമാർ, ജി വേണുഗോപാൽ, രാധിക സുരേഷ് ഗോപി

അഭിനേതാക്കൾ: Mammoty, ശങ്കർ, മേനക

വരികൾ: ശ്രീദേവി

Album: പറയാനും വയ്യ പറയാതിരിക്കാനും വയ്യ