Malayalam lyrics
വെളുക്കുമ്പോള്‍ കുളിക്കുവാന്‍ പോരുന്ന വഴിവക്കിലു വേലിക്കല്‍ നിന്നവനേ - കൊച്ചു കിളിച്ചുണ്ടന്‍ മാമ്പഴം കടിച്ചും കൊണ്ടെന്നോടു കിന്നാരം പറഞ്ഞവനേ -എന്നോടു കിന്നാരം പറഞ്ഞവനേ കളിവാക്കു പറഞ്ഞാലും കാരിയം പറഞ്ഞാലും കാതിനു മധുവാണ് - ഇന്ന് കരക്കാരു നമ്മെച്ചൊല്ലി കളിയാക്കിപ്പറഞ്ഞാലും കരളിനു കുളിരാണ് -എന്റെ കരളിനു കുളിരാണ് ഒരുമിച്ചു കളിച്ചതും ഒരുമിച്ചു വളര്‍ന്നതും ഒരുത്തനുമറിയില്ലാ -എന്നാല്‍ ഒഴുകുമീയാറ്റിലെ ഓളങ്ങള്‍ക്കന്നത്തെ ഒരുപാടുകഥയറിയാം ഈയോളങ്ങള്‍ക്കന്നത്തെ ഒരുപാടുകഥയറിയാം അരളിപ്പൂമരച്ചോട്ടില്‍ ആറ്റിലെ മണലിനാല്‍ കളിപ്പുര വെച്ചില്ലേ? പണ്ട് കരിഞ്ചീരയരിഞ്ഞിട്ട് കണ്ണഞ്ചിരട്ടയില്‍ ബിരിയാണി വെച്ചില്ലേ? നമ്മളു ബിരിയാണി വെച്ചില്ലേ? കളിയാടും സമയത്തു മറ്റാരും കാണാതെ കാനേത്തു കഴിച്ചില്ലേ -എന്നെ കാനേത്തു കഴിച്ചില്ലേ? -ചെറു പുതുക്കപ്പെണ്ണുങ്ങളുവന്നു പുത്തിലഞ്ഞിപ്പൂക്കള്‍ കൊണ്ടു പതക്കങ്ങളണിയിച്ചില്ലേ? എന്നെ പതക്കങ്ങളണിയിച്ചില്ലേ? വെളുക്കുമ്പോള്‍ കുളിക്കുവാന്‍ പോരുന്ന വഴിവക്കിലു........
Song video
Song details
വർഷം: 1964
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: പി ഭാസ്കരൻ
ഗായകർ: എ പി കോമള
വിശദവിവരങ്ങൾ: വാമദേവൻ
വിഡിയോ: കല്യാണി
Album: കുട്ടിക്കുപ്പായം
- Singer: എ പി കോമള
- Film / album: കുട്ടിക്കുപ്പായം
- Composer: എം എസ് ബാബുരാജ്
- Lyricist: പി ഭാസ്കരൻ