Malayalam lyrics
കളിച്ചിരി മാറാത്ത പെണ്ണെ കവിളിണ ചുവന്നിട്ടും കടമിഴി കറുത്തിട്ടും കളിച്ചിരി മാറാത്ത പെണ്ണെ മലരമ്പന്നായിരം മണിവില്ലൊടിഞ്ഞല്ലോ! കവിളത്തു മഴവില്ലു വിരിഞ്ഞല്ലോ മധുരിത ജീവിത മാകന്ദ വനികയിൽ മധുമാസപ്പുലർക്കാലം അണഞ്ഞല്ലോ (കളിച്ചിരി) കടമിഴിത്തടാകത്തിൽ കരിമീനിളകിയല്ലോ അധരത്തിൽ തേനലകൾ തുളുമ്പിയല്ലോ മലരിതൾ പോലുള്ള മനസ്സിന്നകത്തുനിന്നും അനുരാഗസംഗീതം ഉതിർന്നല്ലോ (കളിച്ചിരി)
Song video
Song details
വർഷം: 1967
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: യൂസഫലി കേച്ചേരി
ഗായകർ: കെ ജെ യേശുദാസ്
അഭിനേതാക്കൾ: പ്രേം നസീർ, വിജയ നിർമ്മല
വരികൾ: സൂസി
Album: ഉദ്യോഗസ്ഥ
- Singer: കെ ജെ യേശുദാസ്
- Film / album: ഉദ്യോഗസ്ഥ
- Composer: എം എസ് ബാബുരാജ്
- Lyricist: യൂസഫലി കേച്ചേരി
- Actor: പ്രേം നസീർ
- Actor: വിജയ നിർമ്മല