Malayalam lyrics

അനുരാഗഗാനം പോലെ
അഴകിന്റെ അലപോലെ
ആരു നീ.. ആരു നീ ദേവതേ...?
മലരമ്പന്‍ വളര്‍ത്തുന്ന മന്ദാരവനികയില്‍
മധുമാസം വിരിയിച്ച മലരാണോ...?
മഴവില്ലിന്‍ നാട്ടിലെ കന്യകള്‍ ചൂടുന്ന
മരതകമാണിക്യമണിയാണോ...?
പൂമണിമാരന്റെ മാനസ ക്ഷേത്രത്തില്‍
പൂജയ്‌ക്കു വന്നൊരു പൂ‍വാണോ....?
കനിവോലും ഈശ്വരന്‍ അഴകിന്റെ പാലാഴി
കടഞ്ഞു കടഞ്ഞെടുത്ത അമൃതാണോ...?

Song video

Watch on YouTube

Song details

വർഷം: 1967

സംഗീതം: എം എസ്‌ ബാബുരാജ്‌

ഗാനരചന: യൂസഫലി കേച്ചേരി

ഗായകർ: പി ജയചന്ദ്രൻ

രാഗം: ശ്യാം കല്യാൺ

വിശദവിവരങ്ങൾ: joshyam

വിഡിയോ: shs.shankar

കരോക്കെ: മനു

Album: ഉദ്യോഗസ്ഥ