Malayalam lyrics

ദൂരെ ദൂരെ....ദൂരേ...
തീരം തേടി നീളേ പോകും
ഒരു വാനമ്പാടിയെപ്പോലെ...
(ദൂരെ ദൂരെ.....)
ചിന്തകൾതൻ ചിറകേന്തി മനമേ
പല പല ചോദ്യം തേടി അകലെ
യാത്ര പോവുക നീ....(2)
(ദൂരെ ദൂരെ.....)
പകൽ വിളക്കിൻ...ഓ...ഓ...ഓ...
പകൽ വിളക്കിൻ തിരി താഴ്ന്നെന്നാൽ
നാളെ വീണ്ടും കിഴക്കു തെളിയുന്നു
എള്ളോളം പോന്നൊരു വിത്തിൽ നിന്നും
വൻമരമൊരു നാൾ മുളച്ചിടുന്നു...
എന്തുകൊണ്ടെന്തുകൊണ്ടെന്തുകൊണ്ടെന്നൊരു
ചോദ്യവുമായ് മനമുണർന്നു...
അറിവിൻ മലർ‌ത്തേൻ നുകർന്നു....
(ദൂരെ ദൂരെ.....)
വിരിഞ്ഞ മലരും നാളുകൾ ചെന്നാൽ
പൊഴിഞ്ഞീ മണ്ണിൽ പതിഞ്ഞലിയുന്നു
നീർക്കുമിളയിൽ തെളിയും ചിത്രം
വെറുമൊരു കാഴ്ചയായ് മായുന്നു
എന്തുകൊണ്ടെന്തുകൊണ്ടെന്തുകൊണ്ടെന്നൊരു
ചോദ്യവുമായ് മനമുണർന്നു...
അറിവിൻ മലർ‌ത്തേൻ നുകർന്നു....
(ദൂരെ ദൂരെ.....)

Song details

വർഷം: 2013

സംഗീതം: എം കെ അർജ്ജുനൻ

ഗാനരചന: ഷോബിൻ കണ്ണങ്ങാട്ട്

ഗായകർ: പി ജയചന്ദ്രൻ

അഭിനേതാക്കൾ: ഇന്ദ്രജിത് സുകുമാരൻ, മാസ്റ്റർ മിനോൺ, ലേനാ കുമാർ

വിശദവിവരങ്ങൾ: ജയ

വിഡിയോ: ജയലക്ഷ്മി രവി

Album: 101 ചോദ്യങ്ങൾ