Malayalam lyrics
മതി മതി ജനനീ പരീക്ഷണം ഇനി മതിയീ നാടക നിരീക്ഷണം മതിയീ നാടക നിരീക്ഷണം (മതി മതി..) മങ്ക എന്നുടെ കണ്ഠം തന്നിൽ നീയണിയിച്ചൊരു മംഗല സൂത്രം നിൻ കരലീലകളാലേ നീയിന്നഴിച്ചെടുക്കല്ലേ അഴിച്ചെടുക്കല്ലേ(മതി മതി..) ശങ്ക തന്നുടെ വാൾമുനയാലീ മാംഗല്യച്ചരടറുത്തീടുമ്പോൾ മംഗല ഗൗരീ പർവത നന്ദിനീ നിൻ കരമുയരില്ലേ അമ്മേ നിൻ കരമുയരില്ലേ(മതി മതി..)
Song video
Song details
വർഷം: 1967
സംഗീതം: ജി ദേവരാജൻ
ഗാനരചന: പി ഭാസ്കരൻ
ഗായകർ: പി സുശീല
വർഗ്ഗീകരണം: ദുഃഖഗാനങ്ങൾ
വരികൾ: ജിജാ സുബ്രമണ്യൻ
Album: ശീലാവതി
- Singer: പി സുശീല
- Film / album: ശീലാവതി
- Composer: ജി ദേവരാജൻ
- Lyricist: പി ഭാസ്കരൻ