Malayalam lyrics
ഉൾമനം തേടും മധുരമീ യാത്ര കണ്ണിലായ് മിന്നും നിമിഷം ചേരുമോ ദീർഘമായ് പിൻവഴി കാഴ്ചകൾ ഓർമ്മകൾ കാവലാം ഇടങ്ങൾ ശാന്തം പുലർവെയിൽ നാളം തിര പോൽ മോഹം പതിയേ പടരേ സൗഹൃദം പൂവിടും തൊടിപോൽ താളിൽ ചേർന്നു നാം പുൽകും സ്വപ്നസാമീപ്യം അഭയം തേടും ഇരവിൻ വീഥിയിൽ താനേ സ്മൃതികൾ കരുത്തേകി ചേർന്നുവോ ദീപ്തമായ് മുറിവുകൾ മായ്ക്കുവാൻ നിൻ പ്രിയ വാക്കിനാൽ അകമേ സൗമ്യം പുലർവെയിൽ നാളം തിര പോൽ മോഹം പതിയേ പടരേ ഉൾമനം തേടും മധുരമീ യാത്ര കണ്ണിലായ് മിന്നും നിമിഷം ചേരുമോ ദീർഘമായ് പിൻവഴി കാഴ്ചകൾ ഓർമ്മകൾ കാവലാം ഇടങ്ങൾ ശാന്തം പുലർവെയിൽ നാളം തിര പോൽ മോഹം പതിയേ പടരേ
Song video
Song details
വർഷം: 2024
സംഗീതം: മെജോ ജോസഫ്
ഗാനരചന: സാൽവിൻ വർഗ്ഗീസ്
ഗായകർ: മെജോ ജോസഫ്
വിശദവിവരങ്ങൾ: അജയ് മേനോൻ
വിഡിയോ: ഗാനസ്നേഹി
Album: ഓശാന
- Singer: മെജോ ജോസഫ്
- Film / album: ഓശാന
- Composer: മെജോ ജോസഫ്
- Lyricist: സാൽവിൻ വർഗ്ഗീസ്