Malayalam lyrics

ഈ മഴ പെയ്തു തോർന്നതെന്തിനോ
എൻ നോവിനോ മനമതിൻ നോവിനോ
കാലം കാത്തു വെച്ചതെന്തിതോ ലോകമേ
തേങ്ങലോ ഇരുളിൻ തേങ്ങലോ
ഏതോ നനുത്ത തേടലും
നെഞ്ചിൻ പിടഞ്ഞ വാക്കും
അന്ന് കൊഴിഞ്ഞ പൂവും
രാവിൽ നിറഞ്ഞ തേനും
മൂടിയോ കാണാദൂരെയായ്
മോഹവും മാറാല മൂടിയോ
മൂടിയോ കാണാദൂരെയായ്
മോഹവും മാറാല മൂടിയോ
ഒന്നായ് നെയ്തൊരാ സ്വപ്നജാലകം
ഒരു കോണിലായ് മാറാല മൂടിയോ
ജനൽപ്പാളി ചാരിയോ
മെല്ലവേ കാറ്റിൽ മെല്ലവേ
കണ്ണിൽ നിഴൽ നിറഞ്ഞുവോ
കണ്ണീരിനാലൊഴുകും മാത്രയിൽ
നിറമില്ലാ കാലങ്ങൾ പിറകെയായ്
മോഹം നിനവിൽ തനിയെയായ്
മുത്തും പൊഴിഞ്ഞ ചിപ്പി പോൽ
നെഞ്ചം ഇവിടെ ശൂന്യമായ്
മൂടിയോ കാണാദൂരെയായ്
മോഹവും മാറാല മൂടിയോ
മൂടിയോ കാണാദൂരെയായ്
മോഹവും മാറാല മൂടിയോ
ഒന്നായ് നെയ്തൊരാ സ്വപ്നജാലകം
ഒരു കോണിലായ് മാറാല മൂടിയോ

Song video

Watch on YouTube

Song details

വർഷം: 2024

സംഗീതം: ജെയ്സൺ ജോൺ

ഗാനരചന: സാൽവിൻ വർഗ്ഗീസ്

ഗായകർ: സുധീഷ് ശശികുമാർ

വിശദവിവരങ്ങൾ: അജയ് മേനോൻ

Album: ഓശാന