Malayalam lyrics

ഓ...ഓ....ഓ...ഓ..
അഴകേറും കാതൽപൂവേ
അരികെ നീ പൂക്കും നേരം
ചിരിമധുരം കാത്തേ നില്പൂ മുന്നിൽ ഞാനേ
പതിയേ നീ നോക്കും നേരം
ഒരു മിന്നൽ കൊള്ളും പോലെ
പൂങ്കുളിരാം തെന്നൽ മെയ്യിൽ ചേരും പോലെ
പിറകേ പിറകേ ഞാൻ നിഴലായ് കൂടാം
എരിയും വെയിലിൽ നിൻ തണലായ് മാറാം
ഓ..ഓ..ഓ..
അഴകേറും കാതൽപൂവേ
അരികെ നീ പൂക്കും നേരം
ചിരിമധുരം കാത്തേ നില്പൂ മുന്നിൽ ഞാനേ
മിഴിയിൽ നിന്നെ മിഴിയിൽ ആദ്യം
കാണും നാൾ തൊട്ടേ
ഇവളെൻ മായക്കനവെന്നാരോ
കാതിൽ ചൊല്ലുന്നേ
നെഞ്ചിൽ തുറന്നിടാ വാതിൽ തുറന്നിടൂ
നാണം വെടിഞ്ഞു നീ എന്നിൽ അലിഞ്ഞിടൂ
എന്നും പകർന്നിടാം പൊന്നും കിനാക്കളേ
ഒന്നായ് പറന്നിടാം ഓമൽ പിറാക്കളായ്
കഥയിലെ ദേവദൂതിയായ് വരും കാവ്യരൂപമാണ് നീ
എൻ്റെ മോഹരാഗമാണ് നീ
ഓ..ഓ..ഓ...
അഴകേറും കാതൽപൂവേ
അരികെ നീ പൂക്കും നേരം
ചിരിമധുരം കാത്തേ നില്പൂ മുന്നിൽ ഞാനേ
മൃദുവായ് നീ നോക്കും നേരം
ഋതുവെല്ലാം മാറുന്നുണ്ടേ
പൂങ്കുളിരാം തെന്നൽ മെയ്യിൽ ചേരും പോലെ
പിറകേ പിറകേ ഞാൻ നിഴലായ് കൂടാം
എരിയും വെയിലിൽ ഞാൻ തണലായ് മാറാം
ഓ...ഓ...ഓ…

Song video

Watch on YouTube

Song details

വർഷം: 2024

സംഗീതം: മെജോ ജോസഫ്

ഗാനരചന: വിനായക് ശശികുമാർ

ഗായകർ: ഫ്രാങ്കോ സൈമൺ നീലങ്കാവിൽ, രഞ്ജിനി ജോസ്

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: ഓശാന