Malayalam lyrics
ഉലയിലെ കനല് മിഴിയിലെ നനവ് രുചിയിലെ എരിവ് പല പല ഇരുളുകൾ പൊരുതിയ ചിരിയിലെ തെളിവ് ഉശിരിനുമുശിര് ഉപമകളരുത് ഉടലൊരു കനവ് അതിനഴകിലുമൊളിമറയുമൊരപകടമറിയ് പെൺതരിയേ ..വിണ്ണതിരേ കാടിനു നീ പൊന്മകളേ പൊന്നുഷസ്സേ പൗർണമിയേ ഈ കഥ തൻ നായികയേ തിരയു നിൻ പുതിയ വഴി നദികളും അഴലിതളും വാഴ്വും വിജനമാം ഉലകമിതേ ഒരു തരി ഭയന്നിടാതെ നീ തീയിൽ കുരുത്തതാം പെണ്ണ് തിളതിളപ്പുള്ള ചങ്ക് കാണുന്ന കണ്ണിൽ തറയ്ക്കും കൂരമ്പു പോലുള്ള നോക്ക് വീറുള്ള വാക്കത്തി മിന്നും വള തിളങ്ങണ കൈയ്യിൽ വീഴുന്ന രക്തത്തിൻ ഗന്ധം ചന്ദനച്ചോപ്പുള്ള മെയ്യിൽ സ്മരണകൾ കവചമിനി ഒരു തരി ഭയം വിടാതെ നീ പെൺതരിയേ വിണ്ണതിരേ കാടിനു നീ പൊന്മകളേ പൊന്നുഷസ്സേ പൗർണമിയേ ഈ കഥ തൻ നായികയേ
Song video
Song details
വർഷം: 2025
സംഗീതം: ഇഷാൻ ച്ഛബ്ര
ഗാനരചന: വിനായക് ശശികുമാർ
ഗായകർ: സിതാര കൃഷ്ണകുമാർ
വിശദവിവരങ്ങൾ: അജയ് മേനോൻ
Album: റേച്ചൽ
- Singer: സിതാര കൃഷ്ണകുമാർ
- Film / album: റേച്ചൽ
- Composer: ഇഷാൻ ച്ഛബ്ര
- Lyricist: വിനായക് ശശികുമാർ