Malayalam lyrics
ആരോ നീ കരളിൽ ചേക്കേറും പുതുവെയിലാണോ പാരാകെ മാറുന്നിതാ അരികെ നീ വരവെ എൻ നെഞ്ചിൽ പുതുമയിലാട്ടം മേലാകെ ചോക്കുന്നിതാ കുളിരേ കുളിരിൻ വിരലേ നീ തൊടണേ ഉടലിൽ ഉയിരിൽ കുളിരേകുളിരിൻ വിരലേ നീ തൊടണേ ഉടലിൽ ഉയിരിൽ ആ.... അഅഅ...ആ..... പൂവേ നിൻ ചിരിയിൽ നറു തേൻ കിനിഞ്ഞ സുഖമാണോ നുകരാനായ് കൊതിയോടെ ഞാൻ എന്നാണെൻ കിളിയേ നിൻ പഞ്ചവർണ്ണ മൃദുമെയ്യിൽ തലചായ്ക്കാൻ കനവോടെ ഞാൻ കുളിരേ കുളിരിൻ വിരലേ നീ തൊടണേ ഉടലിൽ ഉയിരിൽ ഉം...ഉം....ഉം... ആ.... അഅഅ...ആ.....
Song video
Song details
വർഷം: 2025
സംഗീതം: യക്സൺ ഗാരി പെരേര, നേഹ എസ് നായർ
ഗാനരചന: വിനായക് ശശികുമാർ
ഗായകർ: മീനാക്ഷി ഉണ്ണികൃഷ്ണൻ, അലൻ ജോയ് മാത്യു
വിശദവിവരങ്ങൾ: ഗാനസ്നേഹി
Album: നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്
- Singer: മീനാക്ഷി ഉണ്ണികൃഷ്ണൻ
- Singer: അലൻ ജോയ് മാത്യു
- Film / album: നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്
- Composer: യക്സൺ ഗാരി പെരേര, നേഹ എസ് നായർ
- Lyricist: വിനായക് ശശികുമാർ