Malayalam lyrics
കണ്ണിൽ മാരിവില്ലിൻ ചെണ്ട് നീ രാവിൻ തൂവൽ വീശും നെഞ്ചിൻ തീയായുള്ളിൽ ശ്വാസം പോലെ വിണ്ണിൽ പൂത്ത പുതുകണ്ണ് നീ ചൂടും കാതിൽ കാറ്റായ് വിണ്ണിൽ മെയ്യാൽ വീശും പ്രേമച്ചൂരായ് ഉടലിലാകെ ഒഴുകണ നദിയായ് നീ ഉയിരിലാകെ നിറയണ തുഴയായ് നീ അരികിലായ് തരും പ്രണയ പനിമതി മുകിലായ് വിരലുകൾ തൊടും ഹൃദയമിരുചിറകുകളായ് ആരാരും കാണാവാനിലാകെ ചെറുചിരി പകലൊളിയായ് ആലോലം താനേ കാതിലാകെ നറുമൊഴി കതിരൊളിയായ് വിടരുമീ മധുധര ചഷകമിതാ പുണരുമീ ചുഴികളിലൊരു കുളിരായ് പിറകിലാരോ രാത്രി കനിവായ് അഴി ചിതറിയോ നീർമണികളാൽ പടരുമീ താരമറുമൊഴി തിരകളലയുമീ ചോല ചെറുകിളി ചിറകിനാൽ ഇരവിലാരോ നേർത്ത മൊഴിയാൽ മതിവരാതെ ചേർത്ത മിഴിയാൽ കാത്തിരുന്ന കാലം ഓർത്തിരുന്ന നേരം രാവു ചോരുമൊരു ചാരം ചൂടും ചിറകാലെ ചിന്തിടും മനമിതുമുലയേ കാടു നീന്തും നിഴലാകെ പൂക്കും ഒരു കാറ്റിലുലയും മെഴുതിരി നാളമായ് കാവലാകുമീ കാറ്റിലാകെ നീ നേർത്ത ചുണ്ടിനാൽ ചെറുചിരി വെറുതേ പ്രാണനാകെ നീ പാതിയായ നീ പാതിരാവിലാരോ തുഴയുമൊരരുവിയായ് എന്നിലാകെ തൂകും നറുമധു വെണ്ണിലാവു പോൽ മണ്ണിലാകെ ജന്മമാകെ ഞാൻ
Song video
Song details
വർഷം: 2025
സംഗീതം: അങ്കിത് മേനോൻ
ഗാനരചന: രാഹുൽ മണപ്പാട്ട്
ഗായകർ: ആഹി അജയൻ, ജീവൻ പത്മകുമാർ
വിശദവിവരങ്ങൾ: ഗാനസ്നേഹി
Album: റേച്ചൽ
- Singer: ആഹി അജയൻ
- Singer: ജീവൻ പത്മകുമാർ
- Film / album: റേച്ചൽ
- Composer: അങ്കിത് മേനോൻ
- Lyricist: രാഹുൽ മണപ്പാട്ട്