Malayalam lyrics

നിൻ മിഴിയിൽ വിഴി നട്ട് കൺപീലി ചിമ്മാതെ നിന്നെ
എൻ ചുമരിൽ വിരലോട് നിൻ പേര് ചേർക്കുന്നു താനെ
ഉള്ളറയിൽ നിധി പോലെ ഞാൻ കാത്ത് വച്ചേറെ നിന്നെ
എൻ ഉയിരിൻ നിഴലേ മായാതെ
ഉറവേ ഇരവിലെ ചില്ല് കിരണമായ് തെളിയൂ നീ
നിറവേ കനവിലെ മഞ്ഞുപാളിയിൽ മിന്നി നീ (2)
ഒരു വാൽക്കണ്ണാടി തോൽക്കും അണിനെയ്ത്താരോടെ മുന്നിൽ
വിരിയും ചേലാണ് നീ ചൊടിയിൽ പവനുതിരുമോരോ
മൊഴിയും തേനൂറിടും പൂവെണ്ണ പോൽ തോന്നുന്നുവോ
മാർഗഴികാറ്റായ് നിരന്തരം നീയാം പൂച്ചെടിച്ചെണ്ടിൽ ഞാനലഞ്ഞേ
ആർത്തലച്ചീടും തിരക്കടൽ പോലെ മനസ്സാകെ നിൻ ഓർമ്മകളാ
കാർമുകിൽ വാനം തെളിഞ്ഞു വന്നീടും പുലർമണിതാരം നീതന്നിൽ
മറഞ്ഞേ ലോകം മറഞ്ഞേ കാലം അലരിൽ മുഴുവൻ നീ നിറഞ്ഞേ ആ...
ഉറവേ...

Song video

Watch on YouTube

Song details

വർഷം: 2024

സംഗീതം: മെജോ ജോസഫ്

ഗാനരചന: ബി കെ ഹരിനാരായണൻ

ഗായകർ: കെ എസ് ഹരിശങ്കർ

വിശദവിവരങ്ങൾ: ഗാനസ്നേഹി, സുനിൽ കെ ചെറിയാൻ

വിഡിയോ: ഗാനസ്നേഹി

Album: ഓശാന