Malayalam lyrics
ഇടനെഞ്ചിലെ മോഹം ഇതൾ നീർത്തണകാലം കണ്ണോരം കാത്തതു നീയല്ലേ കരളാകെ പൂത്തതു മന്നല്ലേ പതിനേഴിൻ പാടം കതിരിട്ടൊരുകാലം കനവുണ്ണാൻ വന്നതു നീയല്ലേ കളിവാക്കുകൾ ചൊല്ലിയതന്നല്ലേ വന്നു കൊഞ്ചുന്ന പൂങ്കാറ്റിൽ നിന്നു പാടുന്ന പാട്ടാലേ മെല്ലെ മെല്ലെ പ്രാണനൊന്നു ചേർന്നു വന്നു കൊഞ്ചുന്ന പൂങ്കാറ്റിൽ നിന്നു പാടുന്ന പാട്ടാലേ മെല്ലെ മെല്ലെ പ്രാണനൊന്നു ചേർന്നു ഓ.. കൂടുതേടി വന്ന മൈനേ മാടമുണ്ട് മാരിവില്ലേ മേടമഞ്ഞു കാലം ചൂടുമായ് കൂടുവാൻ ഓ.. വെള്ളി വീശും വേനലായാൽ പൊന്നുരുക്കും കൊന്നയല്ലേ നോവു പെയ്യും നേരം കുളിരുമായ് ചേരുവാൻ പാതിരാ മുല്ലകൾ പൂവിടുന്നൊരാ സന്ധ്യയിൽ കാതിലൊന്നു മൂളിടുന്നു കിന്നാരം ഓ.... ഇടനെഞ്ചിലെ മോഹം ഇതൾ നീർത്തണകാലം കണ്ണോരം കാത്തതു നീയല്ലേ കരളാകെ പൂത്തതു മന്നല്ലേ ഏലമരക്കാടിലൂടെ ചൂളമിട്ടു വന്ന കാറ്റേ ഞാറ്റു വേല ചാറ്റിൽ കൂട്ടുമായ് കൂടെവാ ഓ.... വാർമുകിലിൻ വാതിൽ ചാരി തിങ്കളായ് ചിരിച്ചതല്ലേ ഏഴു നിറതേരിൽ തൂവലായ് പാറുവാൻ വിണ്ണിലെ താരമേ മിന്നിടുന്നതാം നേരമിൽ മണ്ണിൽ വീണു പോയതാണോ ഈ രാവിൽ ഓ.... ഇടനെഞ്ചിലെ മോഹം ഇതൾ നീർത്തണകാലം കണ്ണോരം കാത്തതു നീയല്ലേ കരളാകെ പൂത്തതു മന്നല്ലേ പതിനേഴിൻ പാടം കതിരിട്ടൊരുകാലം കനവുണ്ണാൻ വന്നതു നീയല്ലേ കളിവാക്കുകൾ ചൊല്ലിയതന്നല്ലേ വന്നു കൊഞ്ചുന്ന പൂങ്കാറ്റിൽ നിന്നു പാടുന്ന പാട്ടാലേ മെല്ലെ മെല്ലെ പ്രാണനൊന്നു ചേർന്നു
Song video
Song details
വർഷം: 2025
സംഗീതം: ബേർണി, താൻസൻ ബേർണി
ഗാനരചന: ഹസീന എസ് കാനം
ഗായകർ: കെ എസ് ഹരിശങ്കർ, ശ്രീജ ദിനേശ്
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: ഒരു വടക്കൻ തേരോട്ടം
- Singer: കെ എസ് ഹരിശങ്കർ
- Singer: ശ്രീജ ദിനേശ്
- Film / album: ഒരു വടക്കൻ തേരോട്ടം
- Composer: ബേർണി, താൻസൻ ബേർണി
- Lyricist: ഹസീന എസ് കാനം