Malayalam lyrics

ഗോവർദ്ധന ഗിരിധര ഗോവിന്ദാ ഗോകുല പാലകാ പരമാനന്ദ (2)
ഗോവർദ്ധന ഗിരിധര ഗോവിന്ദാ
അനുരാഗിണീ ആരാധികേ
നിൻ ആരാധകൻ ഞാനോമലേ (2)
ഞാൻ ഒരു പടി ചെല്ലും
തപമിരുന്നേ നേടിയതെല്ലാം
പിരിയരുതെന്നും നമ്മൾ തമ്മിൽ
അനുരാഗിണീ ആരാധികേ
നിൻ ആരാധകൻ ഞാനോമലേ (2)
ദ്വാപര സന്ധ്യാ തീരത്തു നിന്നെ
ആദ്യമായ് കണ്ടു രാധയെ പോലെ
ദ്വാപര സന്ധ്യാ തീരത്തു നിന്നെ
ആദ്യമായ് കണ്ടു രാധയെ പോലെ
കര യമുനയിലൂടെ ഒരു രാഗധാരയായ്
ശ്രുതി ചേർന്നലിഞ്ഞു നമ്മൾ
അനുരാഗിണീ ആരാധികേ
നിൻ ആരാധകൻ ഞാനോമലേ (2)
ആ.....ആ....
ഗോവർദ്ധനത്തിൻ താഴ്വാരത്തൂടെ
ചേർന്നു നടന്നു ദ്വാദശി നാളിൽ
ഗോവർദ്ധനത്തിൻ താഴ്വാരത്തൂടെ
ചേർന്നു നടന്നു ദ്വാദശി നാളിൽ
ഖല മുരളികയോതി ധർവാരി രാഗം
അനുപല്ലവി പാടി ഹൃദയം
അനുരാഗിണീ ആരാധികേ
നിൻ ആരാധകൻ ഞാനോമലേ (2)
ഞാൻ ഒരു പടി ചെല്ലും
തപമിരുന്നേ നേടിയതെല്ലാം
പിരിയരുതെന്നും നമ്മൾ തമ്മിൽ
അനുരാഗിണീ ആരാധികേ
നിൻ ആരാധകൻ ഞാനോമലേ (2)

Song video

Watch on YouTube

Song details

വർഷം: 2025

സംഗീതം: ബേർണി, താൻസൻ ബേർണി

ഗാനരചന: കൈതപ്രം

ഗായകർ: വാസുദേവ് കൃഷ്ണ, നിത്യ മാമ്മൻ, ശങ്കരനാരായണൻ

വിശദവിവരങ്ങൾ: ഗാനസ്നേഹി

Album: ഒരു വടക്കൻ തേരോട്ടം