Malayalam lyrics

മാമ്പഴത്തോട്ടത്തിൽ പൂമ്പാറ്റപ്പെണ്ണിനെ-
കണ്ടിട്ടും കണ്ടിട്ടും മതിയായില്ല
കരിവണ്ടിൻ കണ്ണോണ്ട് വട്ടംകറക്കുമ്പം
മിണ്ടാണ്ട് മിണ്ടീട്ടും കൊതിതീർന്നില്ല
അനുരാഗം വന്നതറിഞ്ഞില്ല.
ഓഹോ... ഓഹോ... ഓഹോഹോ ...
ആഹാ ... ആഹാ ... ആഹാഹാ...
മാമ്പഴത്തോട്ടത്തിൽ പൂവമ്പനായന്ന്
വന്നതും പോയതും കണ്ടേയില്ല
കരുമാടിക്കണ്ണോണ്ടോരോളിനോട്ടം തന്നിട്ട്
എന്നോടൊന്നാരാരും മിണ്ടിയില്ല
അനുരാഗം വന്നതറിഞ്ഞില്ല.
ഓഹോ... ഓഹോ... ഓഹോഹോ ...
ആഹാ ... ആഹാ ... ആഹാഹാ...
ഉഹു ... ഉഹു ... ഹു ഹു ഹു ...
എഹെ ... എഹെ ... ഹേ ... ഹേ ... ഹേ ...
ആഹാ ... ആഹാ ... ആഹാഹാ...
ചന്തമുള്ള നിന്റെ അമ്പിളിച്ചുണ്ടത്തെ
ചിരിയിൽ ഞാനൊന്നു മയങ്ങിപ്പോയി
നിന്നന്നനടയിൽ കറങ്ങിപ്പോയി
നീയെന്റേതാണെന്നു തോന്നിപ്പോയി.
വല്ലാത്തൊരിഷ്ടത്തിൽ മുങ്ങിപ്പോയി
ഒരാളിന്റെ വലയിൽ കുടുങ്ങിപ്പോയി
മാമ്പഴത്തോട്ടത്തിൽ പൂമ്പാറ്റപ്പെണ്ണിനെ-
കണ്ടിട്ടും കണ്ടിട്ടും മതിയായില്ല
കുപ്പിവളയിട്ടന്നോമൽ കൈകളെൻ
നെഞ്ചോരം ചേർന്ന് കിലുങ്ങിപ്പോയി
നിൻ കാർമുടി രാവയഴിഞ്ഞുപോയി
നീലാമ്പൽ പൂവമ്പെരിഞ്ഞു പോയി
മോഹനിലവായ് തുളുമ്പിപ്പോയി
ഒരാളിന്റെ നിഴലായ് കുരുങ്ങിപ്പോയി
മാമ്പഴത്തോട്ടത്തിൽ പൂമ്പാറ്റപ്പെണ്ണിനെ-
കണ്ടിട്ടും കണ്ടിട്ടും മതിയായില്ല
കരിവണ്ടിൻ കണ്ണോണ്ട് വട്ടംകറക്കുമ്പം
മിണ്ടാണ്ട് മിണ്ടീട്ടും കൊതിതീർന്നില്ല
അനുരാഗം വന്നതറിഞ്ഞില്ല.

Song video

Watch on YouTube

Song details

വർഷം: 2023

സംഗീതം: എം ജയചന്ദ്രൻ

ഗാനരചന: കൈതപ്രം

ഗായകർ: വിനീത് ശ്രീനിവാസൻ, ശ്രുതി ശിവദാസ്

വിശദവിവരങ്ങൾ: ഗാനസ്നേഹി

Album: ഖുർബാനി