Malayalam lyrics

കണ്മണി നീ പൊൻകനി നീ മഞ്ഞിൻ പൂവല്ലേ
നെഞ്ചകത്തെ തേൻതണലിൽ ആടും ഊഞ്ഞാലിൽ
ചെറു ദൂരം നീ തനിയെ പോകും നേരം
നിഴലായ് ഞാൻ അരികെ നീ കാണാതെന്നും
ഒരു തൂവൽ ചിറകായ് ഞാനടുത്തില്ലേ
കണ്മണി നീ പൊൻകനി നീ മഞ്ഞിൻ പൂവല്ലേ
നെഞ്ചകത്തെ തേൻതണലിൽ ആടും ഊഞ്ഞാലിൽ
തുമ്പിപോലെ വാനം ഉമ്മ തന്ന നേരം
കണ്ണിലുള്ള ലോകം നന്മ ചൊല്ലി നിന്നു
കഥപറയാനിതിലെ വരുവാൻ
മടിയിലോരോമൽ കാറ്റായ് നീ
ഇളം പീലി കുരുന്നേ ഈ അമ്മയെടുത്തില്ലേ
കണ്മണി നീ പൊൻകനി നീ മഞ്ഞിൻ പൂവല്ലേ
നെഞ്ചകത്തെ തേൻതണലിൽ ആടും ഊഞ്ഞാലിൽ
ചില്ലിയിളം കൊമ്പിൽ ചെല്ലച്ചെറുകൂട്ടിൽ
കല്ലെറിഞ്ഞനേരം തല്ലുകൊണ്ടനീയെ
ചിതറുമൊരോമൽ കിളിയായി നീ
ഉയിരിൻ നോവിന് കൂട്ടായെന്നും
കുറുമ്പോടൊന്നണയെ ഈ അമ്മയെടുത്തില്ലേ
കണ്മണി നീ പൊൻകനി നീ മഞ്ഞിൻ പൂവല്ലേ
നെഞ്ചകത്തെ തേൻതണലിൽ ആടും ഊഞ്ഞാലിൽ

Song video

Watch on YouTube

Song details

വർഷം: 2023

സംഗീതം: അഫ്സൽ യൂസഫ്

ഗാനരചന: അജീഷ് ദാസൻ

ഗായകർ: ശ്രേയ ഘോഷാൽ

വിശദവിവരങ്ങൾ: ഗാനസ്നേഹി

Album: ഖുർബാനി