Malayalam lyrics

വടതിക്കാറ്റേ ഉണരൂ വേഗം തെന്നിക്കാറ്റേ വരിക വേഗം
തോട്ടത്തിൽ നിന്നും സുഗന്ധം വീശുവാൻ
അതിൽ മേലൂതുവാൻ വരിക വേഗം
തോട്ടത്തിൽ നിന്നും സുഗന്ധം വീശുവാൻ
അതിൽ മേലൂതുവാൻ വരിക വേഗം
വടതിക്കാറ്റേ ഉണരൂ വേഗം തെന്നിക്കാറ്റേ വരിക വേഗം
രാരാരാരാ രാരാരാരാ രാരാരാ…ആ..
രാരാരാരാരാ രാരാരാരാ,
താഴ് വര നടുവിൽ അസ്ഥികളിന്മേൽ
ഊതണമേ നിൻ ആത്മാവിൻ മാരി (2)
നിഹതന്മാർ ഉണർന്നു സൈന്യമായ് നിൽപാൻ
നാലുദിക്കിൽ നിന്നും ഊതുക കാറ്റേ (2)
വടതിക്കാറ്റേ ഉണരൂ വേഗം തെന്നിക്കാറ്റേ വരിക വേഗം
ദുഃഖങ്ങൾ മായ്ക്കുവാൻ യേശുവിൻ വചനം
പിതാവാം ദൈവമേ നിൻ ശക്തി പകരൂ (2)
സ്നേഹിപ്പാൻ ക്ഷമിക്കാൻ സഹിക്കുവാൻ ഉള്ള
പരിശുദ്ധാത്മാവിൻ കൃപനൽകിടും നാഥാ (2)
വടതിക്കാറ്റേ ഉണരൂ വേഗം തെന്നിക്കാറ്റേ വരിക വേഗം
തോട്ടത്തിൽ നിന്നും സുഗന്ധം വീശുവാൻ
അതിൽ മേലൂതുവാൻ വരിക വേഗം
തോട്ടത്തിൽ നിന്നും സുഗന്ധം വീശുവാൻ
അതിൽ മേലൂതുവാൻ വരിക വേഗം
വടതിക്കാറ്റേ ഉണരൂ വേഗം തെന്നിക്കാറ്റേ വരിക വേഗം

Song video

Watch on YouTube

Song details

വർഷം: 2017

സംഗീതം: ദിപു നൈനാൻ തോമസ്

ഗാനരചന: കെ കെ റോയ്

ഗായകർ: ശ്രേയ ഘോഷാൽ

വിശദവിവരങ്ങൾ: അജയ് മേനോൻ

വിഡിയോ: കല്യാണി

Album: സക്കറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട്