Malayalam lyrics

ഈ നേരം ഇന്നിതേ വരെ കണ്ടതില്ല ഞാനീ മഞ്ഞുപൂവിനെ
കാതോരം കേട്ടതില്ല ഞാൻ ഈണമോടെ മൂളും ചോലമൈനയേ
പട്ടു ചുറ്റി വന്ന നീലാംബരം പൊട്ടു തൊട്ടു നിന്ന സായന്തനം
കണ്ടതില്ലയൊന്നും ഇന്നോളവും നീയെന്നിൽ ചേരും വരെ
നിൻ കണ്ണിലെ കണ്ണാടിയിൽ കണ്ടെന്നെ ഞാൻ ഇന്നാദ്യമായ് പെണ്ണേ
എൻ നെഞ്ചിലെ വെൺപാതയിൽ ഒന്നാകുവാൻ ചെന്താമരേ നീ വാ

അനുദിനം മനമതിൽ ഇതളിടും പ്രണയമായ്
ചിറകിടും ചിരിയുമായ് ചാരെ വന്നതാരൊരാൾ
മിഴിയിലും മൊഴിയിലും കതിരിടും കിരണമേ
പതിവു പോൽ പുലരിയിൽ കാത്തു നിന്നതാരെ നീ
ഓരോ സ്വപ്നവും പൂന്തെന്നലായ് തേടി എന്നുമെന്നും
വാനം കടം തരും തേരേറി നീ വാ മാരിവില്ലു പോൽ
നിൻ കണ്ണിലെ കണ്ണാടിയിൽ കണ്ടെന്നെ ഞാൻ ഇന്നാദ്യമായ് പെണ്ണേ
എൻ നെഞ്ചിലെ വെൺപാതയിൽ ഒന്നാകുവാൻ ചെന്താമരേ നീ വാ
ഇരുളുമീ സന്ധ്യയിൽ തിരിയിടും കനവുകൾ
ഇരവിലെ വഴികളിൽ മൺചെരാതു നാളമായ്
തെരുവിലൂടലയുമെൻ മിഴികളിൽ എവിടെയും
ഒരു മുകിൽതളിരു പോൽ നിന്നെ മാത്രം കണ്ടു ഞാൻ
വേനൽ കനൽ വെയിൽ തൂവെണ്ണിലാ പോലെ മേനിയാകെ
രാവിൻ ചുരങ്ങളിൽ ചേക്കേറുവാൻ വാ ചില്ലുജാലകത്തിലൂടെ
ഈ നേരം ഇന്നിതേ വരെ കണ്ടതില്ല ഞാനീ മഞ്ഞുപൂവിനെ
കാതോരം കേട്ടതില്ല ഞാൻ ഈണമോടെ മൂളും ചോലമൈനയേ
പട്ടു ചുറ്റി വന്ന നീലാംബരം പൊട്ടു തൊട്ടു നിന്ന സായന്തനം
കണ്ടതില്ലയൊന്നും ഇന്നോളവും നീയെന്നിൽ ചേരും വരെ
നിൻ കണ്ണിലെ കണ്ണാടിയിൽ കണ്ടെന്നെ ഞാൻ ഇന്നാദ്യമായ് പെണ്ണേ
എൻ നെഞ്ചിലെ വെൺപാതയിൽ ഒന്നാകുവാൻ ചെന്താമരേ നീ വാ
നിൻ കണ്ണിലെ കണ്ണാടിയിൽ കണ്ടെന്നെ ഞാൻ ഇന്നാദ്യമായ് പെണ്ണേ
എൻ നെഞ്ചിലെ വെൺപാതയിൽ ഒന്നാകുവാൻ ചെന്താമരേ നീ വാ
നിൻ കണ്ണിലെ കണ്ണാടിയിൽ കണ്ടെന്നെ ഞാൻ ഇന്നാദ്യമായ് പെണ്ണേ
എൻ നെഞ്ചിലെ വെൺപാതയിൽ ഒന്നാകുവാൻ ചെന്താമരേ നീ വാ
വാ വാ..വാ.. ലാലലാലാ.ഓഹൊഹോഹോ…ലലല ലലല..

Song details

വർഷം: 2017

സംഗീതം: ദിപു നൈനാൻ തോമസ്

ഗാനരചന: ബി കെ ഹരിനാരായണൻ

ഗായകർ: ഹരിചരൻ ശേഷാദ്രി

വിശദവിവരങ്ങൾ: അജയ് മേനോൻ

Album: സക്കറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട്