Malayalam lyrics
ആതിരേ ആതിരേ ആർദ്രമീ കണ്ണിണകൾ നെഞ്ചിലെ വേനലിൽ മഞ്ഞുനീർ ചിതറുകയായ് നീയെൻ പാഴ്ചില്ലകളിൽ ഇലപൊഴിയാൻ അണയും ശിശിരം ഇന്നെൻ സ്വരതന്ത്രിയിൽ തേനലയേകി തുടുവിരൽ തഴുകൂ വാർമതിയോ പുലരൊളിയോ പറയൂ നീയെൻ വെണ്മലരേ നോവുകളിൽ നിൻ ചിരിയെഴുതി പകലുകളായെൻ പാതിരകൾ നിൻ തണലരികെ കണി എൻ മലരായ് പതിയേ തല ചായ്ക്കാൻ നിൻ നെറുകയിലെ ഈ ചുരുൾമുടിയിൽ നനവായ് ഞാൻ തഴുകാം പറയാമൊഴി തൻ ഓർമ്മകളിൽ നിൻ മിഴിയിൽ കതിരിടും നെയ്ത്തിരികൾ അകലെ പോയൊരു വാസരങ്ങൾ മനമാകെ പുണരുകയായ് ആതിരേ ആതിരേ ആർദ്രമീ കണ്ണിണകൾ നെഞ്ചിലെ വേനലിൽ മഞ്ഞുനീർ ചിതറുകയായ് എൻ ജനലഴിയിൽ വെയിൽ പൂമൊട്ടു പോൽ ഒരുനാൾ നീ വിരിയേ ഇന്നനുനിമിഷം മനസ്സിൻ ചിമിഴിൽ പതിയേ പടരൂ നീ അഴകേ അണുവും നീ നിറയെ ഇന്നോരോ ഞൊടിയിലും നിൻ അലകൾ മനമോ ഞൊറിയിടും പൂവനങ്ങൾ അറിയാതെ അലിയുകയായ് ആതിരേ ആതിരേ ആർദ്രമീ കണ്ണിണകൾ നെഞ്ചിലെ വേനലിൽ മഞ്ഞുനീർ ചിതറുകയായ് നീയെൻ പാഴ്ചില്ലകളിൽ ഇലപൊഴിയാൻ അണയും ശിശിരം ഇന്നെൻ സ്വരതന്ത്രിയിൽ തേനലയേകി തുടുവിരൽ തഴുകൂ വാർമതിയോ പുലരൊളിയോ പറയൂ നീയെൻ വെണ്മലരേ നോവുകളിൽ നിൻ ചിരിയെഴുതി പകലുകളായെൻ പാതിരകൾ
Song video
Song details
വർഷം: 2017
സംഗീതം: ദിപു നൈനാൻ തോമസ്
ഗാനരചന: ബി കെ ഹരിനാരായണൻ
ഗായകർ: വിജയ് യേശുദാസ്, കെ എസ് ചിത്ര
വിശദവിവരങ്ങൾ: അജയ് മേനോൻ
വിഡിയോ: ദേവിക
Album: സക്കറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട്
- Singer: വിജയ് യേശുദാസ്
- Singer: കെ എസ് ചിത്ര
- Film / album: സക്കറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട്
- Composer: ദിപു നൈനാൻ തോമസ്
- Lyricist: ബി കെ ഹരിനാരായണൻ