Malayalam lyrics

പറക്കാം സല്ലാപസഞ്ചാരി തേടുന്ന താഴ്വാരം നീ
പറക്കാം നൂലില്ലാലോകങ്ങൾ തേടുന്ന കാറ്റായ് നീ
കാണാത്തൂവൽ വീശി പായുന്ന മേഘം പോലെ
കാതങ്ങൾ ഇതിലേ കാറ്റായി ഉണരാൻ നീയും പോരാമോ
പറക്കാം സല്ലാപസഞ്ചാരി തേടുന്ന താഴ്വാരം നീ
പറക്കാം നൂലില്ലാലോകങ്ങൾ തേടുന്ന കാറ്റായ് നീ
പോകാം ദൂരെ ദൂരെ ആ നല്ല തീരം തേടി
കാലങ്ങൾ ഇനിയും ഈ യാത്ര തുടരാൻ പോരൂ ഇന്നിതിലേ...
പറക്കാം സല്ലാപസഞ്ചാരി തേടുന്ന താഴ്വാരം നീ
പറക്കാം നൂലില്ലാലോകങ്ങൾ തേടുന്ന കാറ്റായ് നീ
മായാഗീതം പോലെ പായുന്ന ലോകം തേടി
യാമങ്ങൾ ഇനിയും ഈ യാത്ര തുടരാൻ പോരൂ ഇങ്ങിതിലേ

Song details

വർഷം: 2025

സംഗീതം: മുജീബ് മജീദ്

ഗാനരചന: മനു മഞ്ജിത്ത്

ഗായകർ: അരവിന്ദ് വേണുഗോപാൽ

വരികൾ: ജിജാ സുബ്രമണ്യൻ

സ്പോട്ടിഫൈ: അജയ്‌

Album: ഖുർബാനി