Malayalam lyrics
വെയിലൊളി വിതറും പകലുകൾ വിടവാങ്ങി ഉരുകുമൊരിരവിൻ ഇരുളുകൾ ഉയിർ മൂടി തീരാതെ നോവേകാൻ തീ പോലെ ഓർമ്മകൾ ഹൃദയമിതാ വരും തിരികെ നീ യാത്രയാകവേ നാം വീണുടഞ്ഞിതാ നിറഞ്ഞ കണ്ണിലെ നിലാവ് മാഞ്ഞിതാ സ്വയം തളരുമീ വേനലിൻ വാതിലിൽ വിദൂരവാനിലെ വിമൂക മേഘമായ് നീയും പോയോ വെയിലൊളി വിതറും പകലുകൾ വിടവാങ്ങി ഉരുകുമൊരിരവിൻ ഇരുളുകൾ ഉയിർ മൂടി തിരികെ നീ യാത്രയാകവേ നാം വീണുടഞ്ഞിതാ
Song video
Song details
വർഷം: 2025
സംഗീതം: യക്സൺ ഗാരി പെരേര, നേഹ എസ് നായർ
ഗാനരചന: മനു മഞ്ജിത്ത്
ഗായകർ: സച്ചിൻ വാരിയർ, നേഹ എസ് നായർ
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്
- Singer: സച്ചിൻ വാരിയർ
- Singer: നേഹ എസ് നായർ
- Film / album: നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്
- Composer: യക്സൺ ഗാരി പെരേര, നേഹ എസ് നായർ
- Lyricist: മനു മഞ്ജിത്ത്