Malayalam lyrics

അഴൽ പൊതിയുന്നൊരിടം
നിഴൽവന്നു തൊടും ചുമരാകവേ
അതിൽ ഒരു നുള്ളു കനൽ
പടരുന്ന മനം ഉരുകീടവേ
നാമിവിടേകരായ് ഏതു വഴി തേടുവാൻ
കണ്ണുകളിലാകെ മൂടുമിരുളായ്
ഉം... ഉം... ആ.... ആ....
ഈണമോരോന്നും മൂകമാകുന്നു
ക്ഷണിക ജീവിതം ചിതലു മേഞ്ഞിടും
പഴയൊരേടു പോലെയോ
ശ്വാസതാളങ്ങൾ നേർത്തു വീഴുന്നു
ഹൃദയമാകെയും ഉറയുമോർമ്മയായ്
ശിലകളായി നാമിതാ
ദൂരെ ചരുവിലാരോ തണലു തൂകുവാൻ
കാണാ തെരുവിലാരോ തുണതരാനിനി
അലിവോ അകലെ അകലെ

Song video

Watch on YouTube

Song details

വർഷം: 2025

സംഗീതം: രഞ്ജിൻ രാജ് വർമ്മ

ഗാനരചന: ബി കെ ഹരിനാരായണൻ

ഗായകർ: കെ എസ് ഹരിശങ്കർ

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: ബോംബെ പോസിറ്റീവ്