Malayalam lyrics
ഓ...ഓ...ഓ.. കണ്ണാലെ കൊഞ്ചാതെ എന്തോരം തിരയുന്നേ ഉള്ളാലേ മിണ്ടാനായ് കാതോരം അണയുന്നേ പൊൻവെയിൽ പോകും മാനം കണ്ണെറിഞ്ഞു നോക്കുന്നേ മധുരമൊഴി ചൂടി മണ്ണിൽ മനം മറന്നു മിന്നുന്നേ ഓ.ഹോ ..പൂവേ പൂവേ നിൻ ചൊടിയിൽ ജലമർമ്മരമായ് എൻ കാതലെത്തും കനവിൽ ഇന്നെല്ലാം മൂടും ചേലിൽ ഇന്നിതിലേ വന്നേ ചാറ്റൽ എൻ ഹൃദയം മഴയിൽ നനയേ അഴകിൽ ഉയിരിൽ കിരണം തിരയും നിമിഷം നിറയുന്നിടമേ ഒരു മോഹത്തിൻ അതിരും താണ്ടി അരികിൽ അണയുന്നിതിലേ മൊഴികളാലുണരും തമ്മിൽ വരികളിൽ ഈണം മൂളും വാക്കിനാൽ ജാലം തീർത്തെൻ പ്രണയവഴി പുണരുന്നേ ഉള്ളിലെ തോന്നലോ നിത്യസമ്മാനമിതോ നീ വരും പാതയിൽ പകലുകൾ അലിയുന്നേ ഓ...ഓ..ഇനി പറയുവാൻ ഓ..ഓ..മനമൊരുങ്ങവേ ഓ..ഓ എൻ മിഴിയിലെ പുലരൊളി അകമിരുളകലുകയായ് വാ ഓ മുല്ലപ്പൂവേ നിൻ കണ്ണിൻ ചലനം ചായം നീയീ മയിലിനുമഴകിൽ പൊൻതങ്കം ചൂടി ഞൊടിയിൽ നിൻ ചുണ്ടിൽ ചുണ്ടും ചേരാൻ എൻ കണ്ണിൽ തിരയുവതിന്നോ കണ്ണാലെ കൊഞ്ചാതെ എന്തോരം തിരയുന്നേ ഉള്ളാലേ മിണ്ടാനായ് കാതോരം അണയുന്നേ യാത്രയിൽ കൂടെച്ചേർക്കാൻ ആകെ ഒരു മോഹം താനേ മൗനമായ് വീഴുന്നല്ലേ നെഞ്ചിലതു കരുതുന്നു ആർദ്രമായ് ചേർത്തതും സ്വപ്നമായ് മാറുന്നു തമ്മിലായ് കാണുവാൻ ആശകൾ ഏറുന്നു ഓ..ഓ...കഥ തുടരുവാൻ ഓ..ഓ.. പകലൊരുങ്ങവേ ഓ..ഓ..കനവഴകിലുമൊഴുകിയ നദിയതിൽ അലിയുകയായ്
Song video
Song details
വർഷം: 2024
സംഗീതം: മെജോ ജോസഫ്
ഗാനരചന: സാൽവിൻ വർഗ്ഗീസ്
ഗായകർ: യാസിൻ നിസാർ, വിജയ് ആനന്ദ്, ജോസഫ്
വിശദവിവരങ്ങൾ: ഗാനസ്നേഹി
Album: ഓശാന
- Singer: യാസിൻ നിസാർ
- Singer: വിജയ് ആനന്ദ്
- Singer: ജോസഫ്
- Film / album: ഓശാന
- Composer: മെജോ ജോസഫ്
- Lyricist: സാൽവിൻ വർഗ്ഗീസ്