Malayalam lyrics
ഉദയാസ്തമനങ്ങളേ യുഗസഞ്ചാരികളേ ഉയര്‍ച്ചയും താഴ്ച്ചയുമൊരുപോലെ- നിങ്ങള്‍ക്കൊരുപോലെ (ഉദയാസ്തമനങ്ങളേ) ഓ.. ഓ.. ഓ.... കണ്ണുനീര്‍ച്ചോലയില്‍ കാലമൊഴുക്കിയ കടലാസുതോണികള്‍ എത്ര കണ്ടു (കണ്ണുനീര്‍) അഴിമുഖതിരകളില്‍ തകര്‍ന്നു ചിതറും അവയുടെ മോഹങ്ങള്‍ എത്ര കണ്ടു - നിങ്ങള്‍ എത്ര കണ്ടു (ഉദയാസ്തമനങ്ങളേ) മാനവധര്‍മ്മങ്ങള്‍ കാറ്റില്‍ പറത്തിയ ഞാനെന്ന ഭാവങ്ങള്‍ എത്ര കണ്ടു (മാനവ) ചുമലില്‍ മാറാപ്പുമായ് അലഞ്ഞു തിരിയും അവയുടെ പതനങ്ങള്‍ എത്ര കണ്ടു നിങ്ങള്‍ എത്ര കണ്ടു (ഉദയാസ്തമനങ്ങളേ) ഓ.. ഓ.. ഓ....
Song details
വർഷം: 1968
സംഗീതം: കെ രാഘവൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: കെ ജെ യേശുദാസ്
അഭിനേതാക്കൾ: പ്രേം നസീർ, കെ ആർ വിജയ, ആറന്മുള പൊന്നമ്മ
വിശദവിവരങ്ങൾ: വേണു
Album: കൊടൂങ്ങല്ലൂരമ്മ
- Singer: കെ ജെ യേശുദാസ്
- Film / album: കൊടൂങ്ങല്ലൂരമ്മ
- Composer: കെ രാഘവൻ
- Lyricist: വയലാർ രാമവർമ്മ
- Actor: പ്രേം നസീർ
- Actor: കെ ആർ വിജയ
- Actor: ആറന്മുള പൊന്നമ്മ