Malayalam lyrics
ആദ്യചുംബനത്തില്‍ എന്റെ അമൃതചുംബനത്തില്‍ ഒഴുകിയാത്മാവില്‍ ദിവ്യപ്രേമ സംഗീതം പധസ പധഗരിസ ആ.... സരിപ സരിധപമാ.... ആ.... ഗമധനിരിനിധപ രിപമാഗാ... ആ..... ആദ്യചുംബനത്തില്‍ എന്റെ അമൃതചുംബനത്തില്‍ ഒഴുകിയാത്മാവില്‍ ദിവ്യപ്രേമ സംഗീതം പല്ലവി ഞാനായ് സഖി അനുപല്ലവി നീ കാമിനി രണ്ടുഹൃദയസ്പന്ദനം നവതാളമായാ വീഥിയില്‍ പുതിയ രാഗഭാവലയങ്ങള്‍ പുളകമായീ ജീവനില്‍ മദകരമൊരു മധുരിമതന്‍മധുലഹരിയില്‍ മുഴുകീ നാം ആ.....ആ......... കാലവീഥിയില്‍ പൂത്തുനിന്നൊരു സ്വപ്നതരുവിന്‍ ഛായയില്‍ നീലവാനില്‍ നിന്നിറങ്ങിയ ദേവനന്ദനഗായിക ഇണയുമൊത്തുകൂടുകൂട്ടി നവ്യപ്രണയ ശാഖയില്‍ മൃദുപവനനിലൊഴുകുന്നു അവരുടെ സുര സംഗീതം ആദ്യചുംബനത്തില്‍ .............
Song video
Song details
വർഷം: 1984
സംഗീതം: കണ്ണൂർ രാജൻ
ഗാനരചന: പി ഭാസ്കരൻ
ഗായകർ: കെ ജെ യേശുദാസ്, എസ് ജാനകി
അഭിനേതാക്കൾ: വേണു നാഗവള്ളി, മനോചിത്ര, മാള അരവിന്ദൻ, കുഞ്ചൻ
വിശദവിവരങ്ങൾ: വാമദേവൻ
വിഡിയോ: പ്രിയദൻ ചോലക്കര
Album: സ്വന്തം ശാരിക
- Singer: കെ ജെ യേശുദാസ്
- Singer: എസ് ജാനകി
- Film / album: സ്വന്തം ശാരിക
- Composer: കണ്ണൂർ രാജൻ
- Lyricist: പി ഭാസ്കരൻ
- Actor: വേണു നാഗവള്ളി
- Actor: മനോചിത്ര
- Actor: മാള അരവിന്ദൻ
- Actor: കുഞ്ചൻ