Malayalam lyrics

വസന്തമായി ഇഷ്ക് ഇഷ്ക്
മലര്‍വനിയാകെ ഇഷ്ക് ഇഷ്ക്
വസന്തമായി മലര്‍വനിയാകെ
തേന്‍ നുകര്‍ന്നു പോകാം
പഞ്ചമരാഗം പാടുവരുന്നു
കൊഞ്ചും തെന്നലും
നീ നിസരിസ നിസപാ
മപനി പനിരി നിരിമ രിമധപ ഗാരിസാ
നിസരിമ രിപമരി സനിപ പാമഗമപനി
രോമാഞ്ചസാന്ദ്ര മധുരപ്രതീക്ഷ ശൃംഗാരപുഷ്പ മരന്ദം നുകര്‍ന്നു
ഹേമന്തം തേടുന്ന ഗന്ധര്‍വനായ് ഞാന്‍
തൂമന്ദഹാസത്തിന്‍ സൌന്ദര്യമായ് ഞാന്‍
ശ്യാമളമാകും കോമളമാകും മണ്ണില്‍ ഇന്നിതാ
എന്നാത്മരാഗ സ്മരണകള്‍ തോറും മിന്നാമിനുങ്ങിന്‍ പ്രഭയും പരന്നു
മാന്തളിര്‍ത്തോപ്പിലെ സംഗീതമായ് ഞാന്‍
മാധവമാസത്തിന്‍ സൌരഭമായ് ഞാന്‍
മാധവരാഗം വാരിവിതയ്ക്കാന്‍ മണ്ണില്‍ ഇന്നിതാ

Song video

Watch on YouTube

Song details

വർഷം: 1984

സംഗീതം: ശ്യാം

ഗാനരചന: ചുനക്കര രാമൻകുട്ടി

ഗായകർ: കെ ജെ യേശുദാസ്, ശ്യാം

അഭിനേതാക്കൾ: ശങ്കർ, മണിയൻപിള്ള രാജു, ശ്രീനാഥ്

വിശദവിവരങ്ങൾ: രാജഗോപാൽ

വിഡിയോ: ഗാനസ്നേഹി

Album: ഇതാ ഇന്നു മുതൽ