Malayalam lyrics

താരംതാരിടും നനുനിലാവു പോൽ
അറിയൊരു ചിരിയിലൊഴുകി വന്നു നീ
താനേ പാടിയെൻ ഹൃദയ വീണകൾ
കനവുകൾ വിരലുതഴുകി മീട്ടവേ
സിന്ദൂരക്കുറി ചാർത്തും ശിങ്കാരിക്കുരുവീ
നിനക്ക് പകുത്തു തരുന്നു മനസ്സിനീണങ്ങൾ
മിഴിയിലെ മിഴിവിനു നിഴലിനി നീയേ
ആരൊരാൾ ആദ്യമായ് എൻ്റെ മാത്രമായ്
ജീവനിൽ പാതിയായ് തീരുന്നതാ
ആരൊരാൾ ആദ്യമായ് എൻ്റെ മാത്രമായ്
ജീവനിൽ പാതിയായ് തീരുന്നതാ
കൺ കോണിൽ നാണം മായാതെ
പതിയെ പതിയെ അലിയും നദിയും
രാവിൽ തുളുമ്പും സ്വകാര്യങ്ങൾ
താരംതാരിടും നനുനിലാവു പോൽ
അറിയൊരു ചിരിയിലൊഴുകി വന്നു നീ
താനേ പാടിയെൻ ഹൃദയ വീണകൾ
കനവുകൾ വിരലുതഴുകി മീട്ടവേ
സിന്ദൂരക്കുറി ചാർത്തും ശിങ്കാരിക്കുരുവീ
നിനക്ക് പകുത്തു തരുന്നു മനസ്സിനീണങ്ങൾ
മിഴിയിലെ മിഴിവിനു നിഴലിനി നീയേ
പൂത്ത നാൾ അത്രമേൽ കാത്തിരുന്നതും
തൂവെയിൽ ചില്ലമേൽ കാതോർത്തതും
ഇത്ര നാൾ അത്രമേൽ കാത്തിരുന്നതും
തൂവെയിൽ ചില്ലമേൽ കാതോർത്തതും
ചേലാർന്ന് കൂടെ ചേരുമ്പോൾ
നിറവിൻ നിറവായ് അറിയുന്നകമേ
ജന്മം സൗഭാഗ്യം തൊടുന്നെന്നോ
ഇരുവരിയതിലൊരു കവിതയതായ് നാം
താരംതാരിടും നനുനിലാവു പോൽ
അറിയൊരു ചിരിയിലൊഴുകി വന്നു നീ
താനേ പാടിയെൻ ഹൃദയ വീണകൾ
കനവുകൾ വിരലുതഴുകി മീട്ടവേ
സിന്ദൂരക്കുറി ചാർത്തും ശിങ്കാരിക്കുരുവീ
നിനക്ക് പകുത്തു തരുന്നു മനസ്സിനീണങ്ങൾ
മിഴിയിലെ മിഴിവിനു നിഴലിനി നീയേ

Song video

Watch on YouTube

Song details

വർഷം: 2025

സംഗീതം: ബിജിബാൽ മണിയിൽ

ഗാനരചന: മനു മഞ്ജിത്ത്

ഗായകർ: സൂരജ് സന്തോഷ്

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: ആഭ്യന്തര കുറ്റവാളി