Malayalam lyrics

എണ്ണിയെണ്ണിയെണ്ണിയെണ്ണി
എണ്ണിയെണ്ണിയെണ്ണി ഓ..ഓ..ഓ
നാണം മെല്ലെ മെല്ലെ മാറ്റി
നീയെൻ കൂടെ നിക്കണേ
ആ ചോദ്യം കേട്ടറിഞ്ഞു
കുഞ്ഞുവാവ കൈയ്യിലെത്തിടും
സ്നേഹം കണ്ടറിഞ്ഞു തന്ന
നീയും കൊഞ്ചുമെങ്കിലോ
ഈ ദാഹം കെട്ടടങ്ങി നമ്മൾ
മൂന്നായ് പുഞ്ചിരിച്ചിടും
ഉത്തരത്തിലാടും തൊട്ടിലൊന്ന് കൈകാലടിച്ച്
കണ്ണിട്ടുമെൻ്റെ പൂങ്കുരുന്ന്
അച്ഛനൊപ്പം കൊച്ചു പിച്ച വെച്ചിടാൻ
പോരില്ലേ മുത്ത്
ചങ്കിലുള്ള സ്വാദ് ഇങ്കതെന്നും
പൂനാവിലിളം മാർച്ചൂടറിഞ്ഞു ചായുറങ്ങും
എൻ്റെ ചുണ്ടിലുള്ള മുത്തമൊക്കെയാ
കവിൾ കവർന്നിടാം പിണങ്ങീടല്ലേ നീ
ആരാരിരോ പാട്ടു വേണം താരാട്ടുവാൻ
ചാഞ്ചാടിടും പാവ വേണം കൂട്ടായിടാൻ
ആരാരിരോ പാട്ടു വേണം താരാട്ടുവാൻ
ചാഞ്ചാടിടും പാവ വേണം കൂട്ടായിടാൻ
മേഘത്തിൻ പിന്നിൽ നിന്നും
നോക്കീടും തിങ്കൾക്കണ്ണേ
വാതിൽക്കൽ വന്നീടാതെ
മാറിപ്പോവേണേ
ആരാരും കാണില്ലെന്നേ നാണിക്കല്ലേ
ഞാനിന്നോ നിന്നിൽ പെയ്യാൻ
നേരം കാത്തേ നിൽക്കുന്നു
ഉത്തരത്തിലാടും തൊട്ടിലൊന്ന്
കൈകാലടിച്ച്
കണ്ണിട്ട് എൻ്റെ പൂങ്കുരുന്ന്
അച്ഛനൊപ്പം കൊച്ചു പിച്ച വെച്ചിടാൻ പോരില്ലേ മുത്ത്
ആഹാ
ചങ്കിലുള്ള സ്വാദിതെന്നും പൂനാവിലിട്ടും
മാർച്ചൂടറിഞ്ഞു ചായുറങ്ങ്
എൻ്റെ ചുണ്ടിലുള്ള മുത്തമൊക്കെയാ കവിൾ
കവർന്നിടാം പിണങ്ങീടല്ലേ നീ
ഓ...ആരാരിരോ പാട്ടുവേണം താരാട്ടുവാൻ
ചാഞ്ചാടിടും പാവ വേണം കൂട്ടായിടാൻ
ആരാരിരോ പാട്ടു വേണം താരാട്ടുവാൻ
ചാഞ്ചാടിടും പാവ വേണം കൂട്ടായിടാൻ

Song video

Watch on YouTube

Song details

വർഷം: 2025

സംഗീതം: സാമുവൽ അബി

ഗാനരചന: മനു മഞ്ജിത്ത്

ഗായകർ: വിനീത് ശ്രീനിവാസൻ, എയ്ഞ്ചൽ മേരി ജോസഫ്, കോറസ്

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: അൻപോട് കൺമണി