Malayalam lyrics

മണിമയിൽപ്പീലിയാകും കണ്ണിൽ
കുട നിവർത്തുന്നു നീലാകാശം വീണ്ടും വീണ്ടും
ഹോ..ഇരുമനസ്സിൻ്റെ ആമ്പൽച്ചെപ്പിൽ
വിരൽ തലോടുന്ന മഞ്ഞിൻ കാറ്റിൽ
ഈറൻ മോഹം ഏറവേ
മാരിമുകിലേ കൂടെ പൊഴിയൂ
സ്നേഹം പുതയ്ക്കുന്ന രാവിൽ അരികെ
ഓ..
ഹിമമലരുകൾ പെയ്യും കൂട്ടിൽ നീയും ഞാനും മാത്രം
ശ്വാസങ്ങൾ വേഗം തേടുന്നോ..
രാശലഭങ്ങളായ് നമ്മളൊന്ന് ചേർന്നു
പ്രണയമധുരം നുകരുന്ന യാമങ്ങളായ്
പൊൻതിരിനാളമായ താരകങ്ങൾ പോലും
ഇനി ചിമ്മി മായുന്നു നാളം പൊതിയേ
ഓ..
കനവുകളെല്ലാം കാതിൽ
പറയുക മെല്ലെ ഞാനോ
അതിലിതൾ നീർത്ത പാട്ടിലുള്ള ശ്രുതിയാവാം
നിനവുകളെല്ലാം പ്രാവായ്
കുറുകുമീ നേരം ദൂരെ ഒരു കുറുമ്പിൻ്റെ
കൊഞ്ചലിന്ന് കാതോർക്കാം
നിറവ് തേടുന്ന യാത്രയിൽ
ചുരവഴികൾ നേരുന്നു ഭാവുകം
ചിരികൾ പൂക്കുന്ന പുതിയകാലത്തെ
ഇതിലെ വരവേൽക്കാം
രാശലഭങ്ങളായ് നമ്മളൊന്ന് ചേർന്നു
പ്രണയമധുരം നുകരുന്ന യാമങ്ങളായ്
പൊൻതിരിനാളമായ താരകങ്ങൾ പോലും
ഇനി ചിമ്മി മായുന്നു നാളം പൊതിയേ
ഓ...

Song video

Watch on YouTube

Song details

വർഷം: 2025

സംഗീതം: സാമുവൽ അബി

ഗാനരചന: മനു മഞ്ജിത്ത്

ഗായകർ: കെ എസ് ഹരിശങ്കർ

വിശദവിവരങ്ങൾ: അജയ് മേനോൻ

Album: അൻപോട് കൺമണി