Malayalam lyrics
മഴനനവറിയും മനസ്സു താനേ എരികനലുലയായ് ഇതാ.. ചെറുവിരലിതളുകൾ വിട പറയാൻ വെമ്പിയോ... പകുതിയിൽ തന്നെ നിന്നിടും ഒരു ചെറുതോണി പിന്നെയും മറുകര ചെന്നണഞ്ഞിടുവാൻ തുഴയുകയായ് നിറമുറഞ്ഞൊരു നെഞ്ചകങ്ങളിൽ പിടയണു നൊമ്പരങ്ങളിൽ കുരുന്നിനു കാവലായി ജീവനേകിടാം മൗനം വഴി മാറി വീണ്ടും ഒരു തൂവൽതാരാട്ടായ് മാറാം മടിച്ചൂടിലായ് കണ്മണി ചായുമാ നേരമോ ഇരുളുകൾ ഒഴിഞ്ഞൊരു കഥ പറയാം അമ്മയായ്..അമ്മയായ്,….അമ്മയായ്.. വാടാക്കിനാവുകൾ ചൊരിയുമീ മായാപ്രകാശങ്ങളിൽ നടന്നിടാം കൈകൊരുത്തിടാം ഉൾക്കരുത്തുമായ് പ്രാണൻ്റെ നോവാറുവാൻ വെണ്ണിലാത്തൂവെരി നാമ്പെരിച്ചിടും ഓമനക്കുഞ്ഞിനു രാവുറങ്ങാൻ ഒരുവരം അരുളിയ നിറവറിയും അമ്മയായ്..അമ്മയായ്.. അമ്മയായ്..അമ്മയായ്...അമ്മയായ്..
Song video
Song details
വർഷം: 2025
സംഗീതം: സാമുവൽ അബി
ഗാനരചന: മനു മഞ്ജിത്ത്
ഗായകർ: കെ എസ് ചിത്ര
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: അൻപോട് കൺമണി
- Singer: കെ എസ് ചിത്ര
- Film / album: അൻപോട് കൺമണി
- Composer: സാമുവൽ അബി
- Lyricist: മനു മഞ്ജിത്ത്