Malayalam lyrics

ഏയ് ബീറ്റ് മാറ്റടാ കിട കിട ച്ചും.............
അവനാരോ ആരാരോ കണ്ണോ മൂന്നാണോ
വെളിവായോ ഗ്രാമത്തിൻ ഹീറോ നീയാണോ
ആയുധങ്ങൾ വേണ്ടാതെ അരങ്ങു വാഴുന്നോൻ
സാഹസങ്ങൾ തീരാതെ തുടർച്ചയാകുന്നു
നിൻ വരവും നിന്നടവും മാസ്സെ നാടൻ മാസ്സെ
നിൻ കഥകൾ തീക്കഥകൾ നാട്ടിലെങ്ങുമേ പാട്ടായേ
ചിന്തകളാൽ ചൂണ്ടയിടും ഹോംസെ ഷെർലക് ഹോംസെ
രാവണനോ കീചകനോ ബുദ്ധിരാക്ഷസൻ നീയാണേ
കില്ലാഡി നീ കില്ലിൻ വില്ലാടി നീ
അന്വേഷി നീ എന്നും അന്വേഷി നീ
പോരാളി നീ വിണ്ണിൻ തേരാളി നീ
വില്ലാളി നീ തക്കിക്കിട തക്കിക്കിട......
നിൻ ഇടം വലം നുരപകടം എങ്കിലും അതോ
നിന്നവസരം അഞ്ചല്ല ആറ് ഇന്ദ്രിയം
നീ തിരയുയു തുമ്പെല്ലാം താനേ വരും
ഹ്യൂക്കോട്ട മൂച്ചോ ഹീസ് ഗാച് യു വാചൗട്
ഒരു അഴിക്കാ കുടുക്ക് ഒരു കുടുക്ക്
ഒട്ടും പിഴക്കാ കണക്ക് മനക്കണക്ക്
പുത്തൻ വഴികൾ തുറക്ക് തള്ളി തുറക്ക്
മുഖം മൂടികൾ മുറിക്ക് കീറി മുറിക്ക്
നിൻ വരവും നിന്നടവും മാസ്സെ നാടൻ മാസ്സെ
നിൻ കഥകൾ തീക്കഥകൾ നാട്ടിലെങ്ങുമേ പാട്ടായേ
ചിന്തകളാൽ ചൂണ്ടയിടും ഹോംസെ ഷെർലക് ഹോംസെ
രാവണനോ കീചകനോ ബുദ്ധിരാക്ഷസൻ നീയാണേ
കില്ലാഡി നീ കില്ലിൻ വില്ലാടി നീ
അന്വേഷി നീ എന്നും അന്വേഷി നീ
പോരാളി നീ വിണ്ണിൻ തേരാളി നീ
വില്ലാളി നീ തക്കിക്കിട തക്കിക്കിട......

Song video

Watch on YouTube

Song details

വർഷം: 2025

സംഗീതം: ആർസീ

ഗാനരചന: വിനായക് ശശികുമാർ

ഗായകർ: ആന്റണി ദാസൻ, ആർസീ

വിശദവിവരങ്ങൾ: ഗാനസ്നേഹി

Album: ഡിറ്റക്റ്റീവ് ഉജ്ജ്വലൻ