Malayalam lyrics

ആരാണാവോ ആരാച്ചാരാവുംപോൽ
ആളിതീരാ തീയായി പടരുന്നോൻ
വിശ്വാസത്തിൻ കാറ്റിലും മരണചൂരോ
കത്തിത്തീരും ചൂട്ടിലും പേടിച്ചൂടോ
ആരാരോ.. ആരവനോ ആരാരോ..
കാണാ കോണിൽ രാകീടും വാൽത്തുമ്പിൽ
മിന്നൽ ചീമ്പോ പേ തുപ്പും പക മുൻപിൽ
ആശ്വാസത്തിൻ പാടുകളിൽ
മറയുന്നെങ്ങോ കണ്ണിൽ കത്തും രാത്രികൾ
തേടുന്നാരെ ആരെ..
ആരാരോ.. ആരവനോ ആരാരോ..
കോട്ട കെട്ടി കാത്തിരുന്നു നാടിന്നതിരെ
വട്ടമിട്ടു ചുറ്റിടുന്ന വേട്ട കൂട്ടരെ
തൊട്ടടുത്തിരുത്തിലുണ്ട് നോട്ടമെതിരെ
പേടികൊണ്ട് നെഞ്ചിടിപ്പ് ഏറ്റിമുട്ടിടിച്ച്
കോട്ട കെട്ടി കാത്തിരുന്നു നാടിന്നതിരെ
വട്ടമിട്ടു ചുറ്റിടുന്ന വേട്ട കൂട്ടരെ
തൊട്ടടുത്തിരുത്തിലുണ്ട് നോട്ടമെതിരെ
പേടികൊണ്ട് നെഞ്ചിടിപ്പ് ഏറ്റിമുട്ടിടിച്ച്

Song video

Watch on YouTube

Song details

വർഷം: 2025

സംഗീതം: ആർസീ

ഗാനരചന: മനു മഞ്ജിത്ത്

ഗായകർ: ആനന്ദ് ശ്രീരാജ്, ആർസീ

വിശദവിവരങ്ങൾ: ഗാനസ്നേഹി

Album: ഡിറ്റക്റ്റീവ് ഉജ്ജ്വലൻ