Malayalam lyrics

sambho rudra mahadeva
 ശംഭോ രുദ്രമഹാദേവ ശങ്കര തൃപുരാന്തക
ചന്ദ്രചൂടീ ജടാധാരീ ചരണാംബുജം നമോനമഃ
കാരണകാരണ കാരുണ്യസാഗര
കാളകണ്ഠ ശിവസംസാരനാശന
കാലടിയാകുമിക്കോവിലില്‍ ദേവ നിന്‍
കേവലദാസിയെ ചേര്‍ത്തുകൊള്ളേണമേ
പദമലരിതില്‍ സേവചെയ്യുവാന്‍
ഹൃദയമേ നീ മധുപനാകുക
പാദമലരിതിലെ നീല മരതകമിഴികള്‍ പൂട്ടി
ലീലയെന്തിനു ശങ്കരാതവ
വിരിയൂ മോഹനമലരുകളേ എന്റെ
സാരമായ് വില്ലിതില്‍ ചേരുക
പുതിയ പൂക്കളിതാ
പൂവമ്പിനായ് നീ വേഗമിനി
ഉണരൂ ഉണരൂ കരിമ്പുവില്ലേ
വാസന്തമാസമേ വരൂ നീ മുന്നില്‍
അനുരാഗഗാനവുമായ് വന്നാലും
വിരിയൂ.....

Song details

വർഷം: 1959

സംഗീതം: രംഗനാഥൻ

ഗാനരചന: പി ഭാസ്കരൻ

ഗായകർ: ശാന്ത പി നായർ, മൈഥിലി

വിശദവിവരങ്ങൾ: അജയ് മേനോൻ

Album: മിന്നൽ പടയാളി