Malayalam lyrics
ഏലേലോ ഏലേലോ ഏലോ ഏലോ ഏലൊ...... ഏഴാം കടലിനപ്പുറമുണ്ടൊരു താഴിക- ക്കുടമുള്ള കൊട്ടാരം കൊട്ടാരത്തിന്‍ കെട്ടിനകത്തൊരു കെട്ടിലമ്മ കടലമ്മ കടലമ്മ കടലമ്മ നിധികാക്കുന്നൊരു കടലമ്മ കടലമ്മേടെ കൊട്ടാരത്തിനു കനകം കൊണ്ടൊരു കതകുണ്ടേ കതകുകടന്നാല്‍ താഴോട്ടങ്ങനെ പതിനെട്ടോളം പടവുണ്ടേ പടവുണ്ടേ പടവുണ്ടേ പടവുകടന്നാല്‍ നിധിയുണ്ടേ മുത്തും പവിഴവും വാരിയെടുക്കാന്‍ ഒത്തുപിടിച്ചൊരു വലയെറിയാം അമ്മയ്ക്കുള്ളൊരു സ്വത്തും നിധിയും നമ്മള്‍ക്കമ്മ തരുമല്ലോ തരുമല്ലോ തരുമല്ലോ വല താണുവലിച്ചാല്‍ തരുമല്ലോ
Song details
വർഷം: 1958
സംഗീതം: എം എസ് വിശ്വനാഥൻ, ടി കെ രാമമൂർത്തി
ഗാനരചന: പി ഭാസ്കരൻ
ഗായകർ: ഏ എൽ രാഘവൻ
വർഗ്ഗീകരണം: ഹാസ്യം
വരികൾ: അജയ് മേനോൻ, ശ്രീദേവി
Album: ലില്ലി
- Singer: ഏ എൽ രാഘവൻ
- Film / album: ലില്ലി
- Composer: എം എസ് വിശ്വനാഥൻ, ടി കെ രാമമൂർത്തി
- Lyricist: പി ഭാസ്കരൻ