Malayalam lyrics
odi odi odi vannu onnamanthira vannu ഓടിയോടിയോടി വന്നു ഒന്നാംതിര വന്നു ഒന്നാമന്‍ തിരതന്നിലൊരു പൊന്നാരപ്പുതു ചന്ദ്രന്‍ കണ്ടു കണ്ടു കണ്ടുവന്നു രണ്ടാമന്‍ തിരവന്നു രണ്ടാമന്‍ തിരതന്നിലുണ്ടൊരു കണ്ടാമിണ്ടന ചന്ദ്രന്‍ തള്ളിയെന്റെ ഉള്ളില്‍ വരും തങ്കക്കിനാക്കളില്‍ താമരപ്പൂപോലെയുണ്ടൊരു കോമാളമാ പൂമുഖം മേലെ മേലെ വാനിലൊരു മേലാപ്പുള്ളതുകണ്ടില്ലേ? മേലാപ്പിങ്കല്‍ നീലമലര്‍മാലയുള്ളതു കണ്ടില്ലേ? ആര്‍ക്കാണു കല്യാണം ആനന്ദക്കല്യാണം കല്യാണത്തിനു താഴെയുണ്ടൊരു ചെല്ലപ്പെണ്ണും ചെറുക്കനും കള്ളക്കണ്ണാല്‍ പുഞ്ചിരിക്കും കള്ളിപ്പെണ്ണും മാരനും
Song video
Song details
വർഷം: 1958
സംഗീതം: എം എസ് വിശ്വനാഥൻ, ടി കെ രാമമൂർത്തി
ഗാനരചന: പി ഭാസ്കരൻ
ഗായകർ: പി ലീല, സദാശിവൻ
വർഗ്ഗീകരണം: ഹാസ്യം
വിശദവിവരങ്ങൾ: വേണു
Album: ലില്ലി
- Singer: പി ലീല
- Singer: സദാശിവൻ
- Film / album: ലില്ലി
- Composer: എം എസ് വിശ്വനാഥൻ, ടി കെ രാമമൂർത്തി
- Lyricist: പി ഭാസ്കരൻ