Malayalam lyrics
കന്യാമറിയമേ തായേ ഞങ്ങള്‍- ക്കെന്നാളും ആശ്രയം നീയെ വിണ്ണിന്‍ പൊന്നുണ്ണിയെ മണ്ണില്‍ വളര്‍ത്തിയ ധന്യമാതാവും നീയേ ഞങ്ങള്‍ക്കെന്നാളുമാശ്രയം നീയെ താപത്തില്‍ വീണവര്‍ ഞങ്ങള്‍- കൊടും പാപം ചുമന്നവര്‍ ഞങ്ങള്‍ കൂപ്പുകൈമൊട്ടുമായ് നിന്തിരുപാദത്തില്‍ മാപ്പിരന്നീടും കിടാങ്ങള്‍ മാതാവിന്‍ പിഞ്ചുകിടാങ്ങള്‍ പൊന്നിന്‍ വിളക്കുകളില്ല നല്‍കുവാന്‍ സുന്ദരപുഷ്പങ്ങളില്ല അമ്മതന്‍ കോവിലില്‍ പൂജയ്ക്കു മക്കൾതന്‍ കണ്ണുനീര്‍ത്തുള്ളികള്‍ മാത്രം വെറും കണ്ണുനീര്‍ത്തുള്ളികള്‍ മാത്രം
Song details
വർഷം: 1958
സംഗീതം: എം എസ് വിശ്വനാഥൻ, ടി കെ രാമമൂർത്തി
ഗാനരചന: പി ഭാസ്കരൻ
ഗായകർ: ടി എസ് കുമരേശ്, ശാന്ത പി നായർ, രേണുക
വർഗ്ഗീകരണം: ഭക്തിഗാനങ്ങൾ
വിശദവിവരങ്ങൾ: Harry S. Anchan
Album: ലില്ലി
- Singer: ടി എസ് കുമരേശ്
- Singer: ശാന്ത പി നായർ
- Singer: രേണുക
- Film / album: ലില്ലി
- Composer: എം എസ് വിശ്വനാഥൻ, ടി കെ രാമമൂർത്തി
- Lyricist: പി ഭാസ്കരൻ