Malayalam lyrics
മാലേയമോ തൂവൽ മെയ്യോ മാൻപേടയോ നീയെൻ പെണ്ണോ മിഴിവാതിലൂടീ പാതിരാവിൽ പാറി വന്നവളോ മറുവാക്കു പോലും മൂളിടാതെൻ പാതി ചേർന്നവളോ റാൻ ജഹാ മേൻ ഹുവാ ഏയ്ക്കുദാ തൂ മിലാ റാൻ ജഹാ മേൻ ഹുവാ ഏയ്ക്കുദാ തൂ മിലാ പതിയെ നീ എന്നിൽ പുലരി വിണ്ണിൻ പുതുമയായ് പകരമില്ലാതെ പ്രണയമേകും തനിമയായ് നറുമുത്തേ മണിച്ചുണ്ടിൽ വരിവണ്ടായ് മെല്ലെ തൊടാം നദി പോലെ ഇനി എന്നും ഒരു തീരാ കൂട്ടായ് വരാം അഗർ മുല്ല തോൽക്കും പാൽ നിലാവേ പാർവണേന്ദു മുഖീ ഓമർ ഖയാമിൻ കവിത പോലെ മുന്നിൽ വന്നവളേ റാൻ ജഹാ മേൻ ഹുവാ ഏയ്ക്കുദാ തൂ മിലാ റാൻ ജഹാ മേൻ ഹുവാ ഏയ്ക്കുദാ തൂ മിലാ മാലേയമോ തൂവൽ മെയ്യോ മാൻപേടയോ നീയെൻ പെണ്ണ്
Song video
Song details
വർഷം: 2024
സംഗീതം: പ്രിൻസ് ജോർജ്ജ്
ഗാനരചന: വിനായക് ശശികുമാർ
ഗായകർ: കെ എസ് ഹരിശങ്കർ, നിത്യ മാമ്മൻ
വിശദവിവരങ്ങൾ: ഗാനസ്നേഹി
Album: 1 പ്രിൻസസ്സ് സ്ട്രീറ്റ്
- Singer: കെ എസ് ഹരിശങ്കർ
- Singer: നിത്യ മാമ്മൻ
- Film / album: 1 പ്രിൻസസ്സ് സ്ട്രീറ്റ്
- Composer: പ്രിൻസ് ജോർജ്ജ്
- Lyricist: വിനായക് ശശികുമാർ