Malayalam lyrics
പുള്ളിയുടുപ്പിട്ടു് കൊഞ്ചിക്കുഴയുന്ന പൂമ്പാറ്റേ പൂമ്പാറ്റേ ചൂളം വിളിക്കുവാന്‍ പൂങ്കുയിലുണ്ടേ താളം പിടിക്കാന്‍ പൂവാലനുണ്ടേ തുള്ളിക്കളിക്കാന്‍ വന്നാട്ടെ ഒന്നിച്ചു ഒന്നിച്ചു തുള്ളിക്കളിക്കാന്‍ വന്നാട്ടേ (പുള്ളി) അപ്പൂപ്പന്‍ വച്ചോരീ വീടിന്റെ മുറ്റത്തൊ - രായിരമായിരം പൂവുണ്ടേ ആയിരമായിരം പൂവുണ്ടേ പൂവിന്‍ കരളിലു തുള്ളിത്തുളുമ്പുന്ന പായസം പോലുള്ള തേനുണ്ടേ (2) തുള്ളിക്കളിക്കാന്‍ വന്നാട്ടേ (പുള്ളി)
Song details
വർഷം: 1965
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: യൂസഫലി കേച്ചേരി
ഗായകർ: തങ്കം തമ്പി
വരികൾ: ജിജാ സുബ്രമണ്യൻ, മാധവഭദ്രൻ
Album: അമ്മു
- Singer: തങ്കം തമ്പി
- Film / album: അമ്മു
- Composer: എം എസ് ബാബുരാജ്
- Lyricist: യൂസഫലി കേച്ചേരി