Malayalam lyrics
ആശ്രമപുഷ്പമേ അചുംബിത പുഷ്പമേ അര്‍ച്ചനാവേദിതന്‍ രോമാഞ്ചമേ(2) തെളിയുന്നു പത്മരാഗം ഒളിതൂവും നിന്‍ ചൊടിയില്‍ ഒരു പ്രേമവസന്തത്തിന്‍ ദ്രുതകവനം ആ മുഗ്ദ്ധകാമനതന്‍ അലങ്കാര കന്ദളങ്ങള്‍ അബലനാമെന്നെയും കവിയാക്കി ഒരു പ്രേമകവിത ഞാന്‍ എഴുതിടട്ടെ നിന്‍ അധരത്തില്‍ എന്നുമത് ശ്രുതിയിടട്ടെ... (ആശ്രമ പുഷ്പമേ...) ആ........ആ....... വിടരുന്നു നീലജലം ഇളകുന്ന നിന്‍ മിഴിയില്‍ ഒരു ദാഹവാസരത്തിന്‍ മധുരോദയം ആ സ്വര്‍ണ്ണരശ്മികള്‍തന്‍ അഭിലാഷ വര്‍ണ്ണരാജി അനുകനാമെന്നെയും കവിയാക്കി ഒരു പ്രേമകവിത ഞാന്‍ എഴുതിടട്ടെ നിന്‍ മിഴിത്തുമ്പില്‍ എന്നുമതു വിരിഞ്ഞിടട്ടെ (ആശ്രമ പുഷ്പമേ...)
Song video
Song details
വർഷം: 1973
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: കെ ജെ യേശുദാസ്
അഭിനേതാക്കൾ: വിൻസന്റ്, ജയഭാരതി
വരികൾ: ജിജാ സുബ്രമണ്യൻ, ശ്രീദേവി
Album: ആരാധിക
- Singer: കെ ജെ യേശുദാസ്
- Film / album: ആരാധിക
- Composer: എം എസ് ബാബുരാജ്
- Lyricist: ശ്രീകുമാരൻ തമ്പി
- Actor: വിൻസന്റ്
- Actor: ജയഭാരതി