Malayalam lyrics
പതിനഞ്ചിതളുള്ള പൗർണ്ണമി പൂവിന്റെ പതിനാലാമിതളും വിടർന്നു.... അരളിപ്പൂവാടിയിൽ ആരാമശലഭങ്ങൾ തിരുവാതിരപ്പാട്ടു പാടി പറന്നു രാപ്പാടി പാടുന്ന രാഗം കേൾക്കുമ്പോൾ രാത്രിലില്ലിക്കെന്തൊരുന്മാദം(2) ഇന്നു രാജമല്ലിക്കെന്തൊരുത്സാഹം രാഗം ശൃംഗാരമാകയാലോ? രാവിന്നു ദാഹാർത്തയാകയാലോ? അറിയില്ലല്ലോ എനിക്കറിയില്ലല്ലോ ഓ... (പതിനഞ്ചു) ആകാശ കനകത്തിൻ തോരണം കാണുമ്പോൾ ആത്മാവിലെന്തിത്ര മധുവർഷം? (2) മനോവീണയിലെന്തിത്ര സ്മൃതിമേളം? യാമിനി മോഹിനി ആകയാലോ? ഞാനിന്നു രാഗിണിയാകയാലോ? അറിയില്ലല്ലോ എനിക്കറിയില്ലല്ലോ.. ഓ....(പതിനഞ്ചു)
Song video
Song details
വർഷം: 1972
സംഗീതം: ആർ കെ ശേഖർ
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: എസ് ജാനകി
അഭിനേതാക്കൾ: ഷീല
വിശദവിവരങ്ങൾ: സുരേഷ്
വിഡിയോ: ഗാനസ്നേഹി
Album: ആറടിമണ്ണിന്റെ ജന്മി
- Singer: എസ് ജാനകി
- Film / album: ആറടിമണ്ണിന്റെ ജന്മി
- Composer: ആർ കെ ശേഖർ
- Lyricist: ശ്രീകുമാരൻ തമ്പി
- Actor: ഷീല