Malayalam lyrics
സംഗീതമാത്മാവിന്‍ സൗഗന്ധികം സപ്തസ്വരങ്ങള്‍ തന്‍ ലയസംഗമം ഒഴുകുമീ നാദത്തിന്‍ മധു നിര്‍ഝരി പകരുന്നു സ്നേഹത്തിന്‍ മലര്‍മഞ്ജരി വിടരാത്ത ഹൃദയങ്ങളുണ്ടോ പാട്ടില്‍ തെളിയാത്ത വലനങ്ങളുണ്ടോ സഖീ ഉണരാത്ത വസന്തങ്ങളുണ്ടോ വര്‍ണ്ണമറിയാത്ത ഭാവങ്ങളുണ്ടോ... സഖീ ഗഗപപധധസ സരിഗപധ സസരിരിഗഗപ ധസരിഗപ സധരിസ രിസഗരി സരിഗ ധസരി പധസ ഗപധ ഗരി പഗ ധപ സധ ഗരിസ കളവാണി കല്യാണി വാണീ തന്റെ കരതാരിലമരുന്നു കേളീകല അവിരാമചൈതന്യ നാളീ അതിലലിയാത്ത ലോകങ്ങളുണ്ടോ സഖീ സംഗീതമാത്മാവിന്‍ ................
Song video
Song details
വർഷം: 1973
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: പി ലീല, ബി വസന്ത
രാഗം: രാഗമാലിക (മോഹനം, ബേഗഡ, നടഭൈരവി, ബാഗേശ്രി)
അഭിനേതാക്കൾ: ജയഭാരതി, റാണിചന്ദ്ര, വിൻസന്റ്, അടൂർ ഭാസി
വിശദവിവരങ്ങൾ: ഷക്കീബ് വക്കം
വിഡിയോ: കല്യാണി
Album: ആരാധിക
- Singer: പി ലീല
- Singer: ബി വസന്ത
- Film / album: ആരാധിക
- Composer: എം എസ് ബാബുരാജ്
- Lyricist: ശ്രീകുമാരൻ തമ്പി
- Actor: ജയഭാരതി
- Actor: റാണിചന്ദ്ര
- Actor: വിൻസന്റ്
- Actor: അടൂർ ഭാസി