Malayalam lyrics
രാസ ലീലയ്ക്ക് വൈകിയതെന്തു നീ രാജീവലോചനെ.. രാധികേ..(2) ഹരിചന്ദനകുറി വരച്ചില്ല കാലിൽ നവരത്ന നൂപുരം ധരിച്ചില്ല കാലിൽ ധരിച്ചില്ല കാളിന്ദി പുളിനത്തിൽ, കദളീ വിപിനത്തിൽ കൈകൊട്ടി വിളിക്കുന്നു പൂന്തെന്നൽ (2) കേശത്തിൽ വനമുല്ല പൂമാല ചൂടിയില്ല (2) കേശവാ........ വാർത്തിങ്കളുദിച്ചില്ല പ്രത്യൂഷ ചന്ദ്രിക നിൻ ചുണ്ടിലുള്ളപ്പോൾ മറ്റൊരു വെണ്ണിലാ വെന്തിനായി (2) മറ്റൊരു വെണ്ണിലാ വെന്തിനായി.... മണിമുരളീരവ മധുരിത ലഹരിയിൽ തനുവും പാദവുമിളകുന്നു അലങ്കാരമില്ലെങ്കിലും ആടിപ്പാടുവാൻ മലർ ബാണൻ മാടി വിളിക്കുന്നു (രാസ ലീലയ്ക്ക്)
Song video
Song details
വർഷം: 1971
സംഗീതം: എ ടി ഉമ്മർ
ഗാനരചന: പി ഭാസ്കരൻ
ഗായകർ: കെ ജെ യേശുദാസ്, ബി വസന്ത
രാഗം: പഹാഡി
വിശദവിവരങ്ങൾ: എ ഗോപാലകൃഷ്ണൻ
Album: ആഭിജാത്യം
- Singer: കെ ജെ യേശുദാസ്
- Singer: ബി വസന്ത
- Film / album: ആഭിജാത്യം
- Composer: എ ടി ഉമ്മർ
- Lyricist: പി ഭാസ്കരൻ