Malayalam lyrics
അമ്മതൻ നെഞ്ചിൽ നിസ്സ്വാർത്ഥ തപസ്സിന്റെ- യാദ്യ പാഠത്തെക്കുറിക്കും വിരൽകളിൽ, വിണ്ണിന്റെ താക്കോൽ മുറുകെ പിടിചല്ലീ വന്നിതിരിക്കുന്നതവർ തൻ കിടാവഹൊ! ഇന്നു താൻ പൂർണ്ണമായ് മാതാപിതാക്കളെ, നന്ദിതമാകിയയൂഷ്മൾ പരിണയം ലളിത്യമേറുമീക്കയ്യിനേ കെൽപ്പുള്ളു വേളിച്ചരടിന്റെ കെട്ടു മുറുക്കുവാൻ; മഞ്ജുവാമീ ചെഞ്ചൊടിക്കേകഴിവുള്ളൂ മംഗല്യക്കുറിക്കാഭ കൂട്ടീടുവാൻ; കമ്രമാമീക്കവിൾതട്ടിനേപാടുള്ളു നിർമ്മലപ്രേമത്തെ മാറ്റു നോക്കീടുവാൻ; ഇമ്മഹിതൈശ്വരാംശത്തിനേ സാധ്യമീ അമ്മയെയച്ഛനൊടേകീകരിക്കുവാൻ
Song details
വർഷം: 1970
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: ബാലാമണിയമ്മ
ഗായകർ: ബി വസന്ത
വിശദവിവരങ്ങൾ: അജയ് മേനോൻ
Album: അഭയം
- Singer: ബി വസന്ത
- Film / album: അഭയം
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: ബാലാമണിയമ്മ