Malayalam lyrics

ആറ്റിൻ മണപ്പുറത്തരയാലിൻ കൊമ്പത്തു
ആനന്ദം പാടിയിരിക്കും തത്ത
തത്തയ്ക്കു പുടമുറി താലികെട്ട്‌
ചിരിക്കുന്നു തത്ത പാടുന്നു തത്ത (ആറ്റിൻ)
തട്ടാനെ വരുത്തുന്നു പൊൻതൂക്കി കൊടുക്കുന്നു
താലിയും പരത്തുന്നു തത്തമ്മയ്ക്ക്‌ (തട്ടാനെ)
ആദിത്യ ശോഭയും മിന്നും പോലെ
കുന്നത്തെ കൊന്നയും പൂത്ത പോലെ
(തത്തയ്ക്കു)
പട്ടു ചരടിന്മേൽ താലിയും കെട്ടി
താലിയും കെട്ടി സഭയിലിറങ്ങി (പട്ടു)
ചിരിക്കുന്നു തത്തമ്മ പാടുന്നു തത്തമ്മ
തത്തയ്ക്കു പുടമുറി താലികെട്ട്‌

Song video

Watch on YouTube

Song details

വർഷം: 1971

സംഗീതം: എ ടി ഉമ്മർ

ഗാനരചന: പി ഭാസ്കരൻ

ഗായകർ: അമ്പിളി രാജശേഖരൻ, ലത രാജു, കവിയൂർ പൊന്നമ്മ

വർഗ്ഗീകരണം: ഡാൻസ് സോങ്ങ്

അഭിനേതാക്കൾ: മധു, ശാരദ, അടൂർ ഭാസി, ശങ്കരാടി, എസ് പി പിള്ള, ഫിലോമിന

വിശദവിവരങ്ങൾ: വാമദേവൻ

വിഡിയോ: കല്യാണി

Album: ആഭിജാത്യം‌